മെല്‍ബണ്‍ : ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം നായകസ്ഥാനത്തേക്ക് വീണ്ടും സ്‌റ്റീവ് സ്‌മിത്ത്. ഇന്ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തില്‍ നിന്ന് പരിക്കേറ്റ ഓസീസ് ടെസ്റ്റ് ക്യാപ്‌റ്റന്‍ പാറ്റ് കമ്മിന്‍സ് വിട്ട് നില്‍ക്കുന്നതിനെ തുടര്‍ന്നാണ് താത്കാലിക ക്യാപ്‌റ്റനായി സ്റ്റീവ് സ്‌മിത്തിനെ നിയോഗിച്ചത്. രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നേരത്തെ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍സി വിലക്ക് ഉള്‍പ്പടെ നേരിട്ട താരം ഇത് രണ്ടാം തവണയാണ് കങ്കാരുപ്പടയുടെ താത്കാലിക നായകനാകുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായി അഡ്‌ലെയ്‌ഡില്‍ നടന്ന മത്സരത്തിലും സ്‌മിത്ത് ടീമിനെ നയിച്ചിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്നാണ് അന്ന് ക്യാപ്‌റ്റന്‍ കമ്മിന്‍സിന് കളിക്കാന്‍ സാധിക്കാതിരുന്നത്.
-
JUST IN: Pat Cummins has been ruled out of the 2nd Test, Scott Boland will return to the XI#AUSvWI | @LouisDBCameron https://t.co/6UDAxA8a9O
— cricket.com.au (@cricketcomau) December 7, 2022 " class="align-text-top noRightClick twitterSection" data="
">JUST IN: Pat Cummins has been ruled out of the 2nd Test, Scott Boland will return to the XI#AUSvWI | @LouisDBCameron https://t.co/6UDAxA8a9O
— cricket.com.au (@cricketcomau) December 7, 2022JUST IN: Pat Cummins has been ruled out of the 2nd Test, Scott Boland will return to the XI#AUSvWI | @LouisDBCameron https://t.co/6UDAxA8a9O
— cricket.com.au (@cricketcomau) December 7, 2022
ടീമിന്‍റെ സ്ഥിരനായകനായി മടങ്ങിയെത്താനുള്ള ആദ്യ പടിയാണോ എന്ന ചോദ്യങ്ങള്‍ക്ക് അല്ല എന്നായിരുന്നു സ്‌മിത്തിന്‍റെ മറുപടി. കമ്മിന്‍സ് അധികനാള്‍ വിട്ടുനില്‍ക്കില്ലെന്നും അദ്ദേഹം ഉടന്‍ തിരിച്ചെത്തുമെന്നും സ്‌മിത്ത് വ്യക്തമാക്കി. ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായി വരാനിരിക്കുന്ന പരമ്പരകള്‍ മുന്നില്‍ കണ്ട് കൂടിയാണ് കമ്മിന്‍സ് മാറി നിന്നതെന്നും സ്റ്റീവ് സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം പാറ്റ് കമ്മിന്‍സിന് പകരക്കാരനായി സ്‌കോട്ട് ബോളണ്ടിനെ ഓസീസ് ടീമിലെടുത്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍.