ETV Bharat / sports

റെക്കോഡ് തിരുത്തി ശ്രീഹരി, പക്ഷേ ഒളിമ്പിക് യോഗ്യത സെക്കന്‍റുകള്‍ക്ക് നഷ്ടം

യോഗ്യതാസമയം കടക്കാനായില്ലെങ്കിലും ശ്രീഹരിക്ക് ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവും.

author img

By

Published : Jun 26, 2021, 4:11 PM IST

Srihari Nataraj  national record  Colli Trophy  Rome  Maana Patel  Olympic qualification  Olympics  ശ്രീഹരി നടരാജ്  നീന്തല്‍ താരം  ഒളിമ്പിക്
ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ശ്രീഹരി നടരാജ്; ഒളിമ്പിക് യോഗ്യത സെക്കന്‍റുകള്‍ക്ക് നഷ്ടം

റോം : ഇന്ത്യൻ നീന്തൽ താരം ശ്രീഹരി നടരാജിന് ഒളിമ്പിക് യോഗ്യത കയ്യകലത്തില്‍ നഷ്ടം. ഇറ്റലിയിലെ റോമിൽ നടക്കുന്ന കോളി ട്രോഫിയിലാണ് 100 ​​മീറ്റർ ബാക്ക് സ്ട്രോക്കിൽ 0.04 സെക്കന്‍റിന് താരത്തിന് ഒളിമ്പിക് യോഗ്യത നഷ്ടമായത്.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 53.90 സെക്കന്‍റില്‍ 20കാരനായ താരത്തിന് മത്സരം പൂര്‍ത്തിയാക്കാനായിരുന്നു. എന്നാല്‍ 53.85 സെക്കന്‍റാണ് ഒളിമ്പിക് യോഗ്യതാസമയം. പ്രകടനത്തോടെ സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് തിരിത്തിക്കുറിക്കാനും ശ്രീഹരിക്കായി. കഴിഞ്ഞ ആഴ്ച നടന്ന ബെൽഗ്രേഡ് ട്രോഫിയിലെ 54.45 സെക്കന്‍റ് എന്ന നേട്ടമാണ് താരം മാറ്റിയെഴുതിയത്.

also read: ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് എംകെ സ്റ്റാലിന്‍

അതേസമയം യോഗ്യതാസമയം കടക്കാനായില്ലെങ്കിലും ശ്രീഹരിക്ക് ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവും. സാര്‍വ ദേശീയ പ്രാധിനിധ്യത്തിലേക്ക് (യൂണിവേഴ്‌സാലിറ്റി പ്ലേസസ്) സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ), മാനാ പട്ടേലിനോടൊപ്പം താരത്തേയും ബുധനാഴ്ച നാമനിർദ്ദേശം ചെയ്തു.

എന്താണ് 'സാര്‍വ ദേശീയ പ്രാധിനിധ്യം അഥവാ യൂണിവേഴ്‌സാലിറ്റി പ്ലേസസ് ?

ചെറിയ രാജ്യങ്ങള്‍ക്കും, നീന്തലില്‍ മുന്നോക്കമല്ലാത്ത രാജ്യങ്ങള്‍ക്കും ഒളിമ്പിക്‌സില്‍ പ്രാതിനിധ്യം നല്‍കാനുള്ള സംവിധാനമാണിത്. ഇതുവഴി ഒരോ പുരുഷ, വനിതാ താരങ്ങളെ ഒരു രാജ്യത്തിന് നാമനിര്‍ദേശം ചെയ്യാം.

അന്താരാഷ്ട്ര നീന്തൽ ഫെഡറേഷൻെറ കീഴില്‍ സമീപകാലത്ത് സംഘടിപ്പിച്ച ഏതെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവരെ മാത്രമേ ഇത്തരത്തില്‍ ശുപാര്‍ശ ചെയ്യാനാവൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.