തിരുവനന്തപുരം: 65-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ സ്വർണം നേടി കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദ് എം. സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിലാണ് പാലക്കാട് കുമരംപുത്തൂർ കെഎച്ച്എസിലെ മുഹമ്മദ് മഷൂദ് സംസ്ഥാന സ്‌കൂൾ കായിക മേളയിലെ കന്നി സ്വർണം നേടിയത്.
സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ആദ്യ ദിനം ഉച്ചവരെയുള്ള മത്സരങ്ങൾ ഇടവേളക്കായി പിരിയുമ്പോൾ 20 പോയിന്‍റുകളുമായി പാലക്കാടാണ് മുൻപിൽ. 13 പോയിന്‍റുകളുമായി തൃശൂർ രണ്ടാം സ്ഥാനത്തും 11 പോയിന്‍റുകളുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം ഒരു സ്വർണവും രണ്ട് വെള്ളിയുമായി ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ സ്‌കൂളായി എറണാകുളം കോതമംഗലത്തെ മാർ ബേസിൽ എച്ച്എസ്എസ്.