ETV Bharat / sports

വിനീഷ്യസിന്‍റെ ഹാട്രിക്, ബാഴ്‌സലോണ വലയില്‍ നാല് ഗോള്‍; സ്‌പാനിഷ് സൂപ്പര്‍ കപ്പടിച്ച് റയല്‍ മാഡ്രിഡ്

Spanish Super Cup Champions 2024: സ്‌പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. ഫൈനലില്‍ റയല്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ചത് 4-1 എന്ന സ്‌കോറിന്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Jan 15, 2024, 6:57 AM IST

റിയാദ്: സ്‌പാനിഷ് സൂപ്പര്‍ കപ്പ് (Spanish Super Cup) 2024ലെ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ് (Real Madrid). ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയെ ആണ് റയല്‍ തകര്‍ത്തത്. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറുടെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ ജയം പിടിച്ചത്.

റയലിന്‍റെ 13-ാം സൂപ്പര്‍ കപ്പ് നേട്ടമാണിത് (Real Madrid Super Cup Wins In History). കഴിഞ്ഞ വര്‍ഷം റയലിനെ തകര്‍ത്തായിരുന്നു ബാഴ്‌സലോണ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ആ തോല്‍വിയ്‌ക്ക് പകരം വീട്ടുന്നതായിരുന്നു അല്‍ അവാല്‍ സ്‌റ്റേഡിയത്തിലെ ഇപ്രാവശ്യത്തെ ലോസ് ബ്ലാങ്കോസിന്‍റെ ജയം.

ഇരു ടീമുകളും സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ എല്‍ ക്ലാസിക്കോ (EL Clasico Super Cup) പോരാട്ടത്തില്‍ റയല്‍ മാഡ്രിഡാണ് മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളില്‍ തന്നെ റയലിന് ബാഴ്‌സലോണയുടെ ബോക്‌സിനുള്ളിലേക്ക് കടന്നുകയറാന്‍ സാധിച്ചു. മത്സരത്തിന്‍റെ 6-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ ഗോള്‍ ശ്രമം റൊണാള്‍ഡ് അറൗഹെ ബ്ലോക്ക് ചെയ്‌തു.

എന്നാല്‍, തൊട്ടടുത്ത മിനിറ്റില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നുമുള്ള ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ തകര്‍പ്പന്‍ ഒരു ത്രൂ ബോളാണ് ബാഴ്‌സയുടെ ഓഫ്‌സൈഡ് ട്രാപ്പ് പൊളിച്ച് മുന്നേറിയ വിനീഷ്യസ് ഗോളാക്കി മാറ്റിയത്. ഈ ഗോളിന്‍റെ ആഘോഷം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ റയല്‍ മത്സരത്തില്‍ ലീഡ് ഉയര്‍ത്തി.

  • *𝘊𝘢𝘱𝘵𝘶𝘳𝘢 𝘥𝘦 𝘱𝘢𝘯𝘵𝘢𝘭𝘭𝘢.
    *𝘎𝘶𝘢𝘳𝘥𝘢𝘳 𝘤𝘰𝘮𝘰.
    *𝘈𝘯̃𝘢𝘥𝘪𝘳 𝘢 𝘧𝘢𝘷𝘰𝘳𝘪𝘵𝘰𝘴. pic.twitter.com/FKhEann44y

    — Real Madrid C.F. (@realmadrid) January 14, 2024 " class="align-text-top noRightClick twitterSection" data=" ">

വിങ് ബാക്ക് കാര്‍വാള്‍ നീട്ടിനല്‍കിയ പന്ത് ഓടിയെടുത്ത് ബാഴ്‌സ ബോക്‌സിലേക്ക് കുതിച്ചെത്തിയ റോഡ്രിഗോ വിനീഷ്യസിന് രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കി. ബോക്‌സിനുള്ളില്‍ നിന്നും റോഡ്രിഗോ നല്‍കി പാസ് വലയ്‌ക്കുള്ളിലേക്ക് എത്തിക്കുക എന്ന ജോലി വിനീഷ്യസും കൃത്യമായി ചെയ്‌തതോടെ റയല്‍ മത്സരത്തിന്‍റെ ആദ്യ 10 മിനിറ്റില്‍ തന്നെ 2 ഗോള്‍ ലീഡ് സ്വന്തമാക്കി.

ഗോള്‍ മടക്കാന്‍ നിരവധി ശ്രമങ്ങള്‍ ബാഴ്‌സലോണയും നടത്തി. 12-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയുടെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു. തുടര്‍ച്ചയായി നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 33-ാം മിനിറ്റില്‍ ബാഴ്‌സ ആദ്യ ഗോള്‍ കണ്ടെത്തുകയും ചെയ്‌തു.

ബോക്‌സിന് തൊട്ടുപുറത്ത് നിന്നും ലെവന്‍ഡോസ്‌കിയാണ് റയല്‍ വലയില്‍ പന്തെത്തിച്ചത്. ബാഴ്‌സലോണയുടെ ഈ ഗോളിന്‍റെ ആഘോഷം അധികനേരം നീണ്ടുനിന്നില്ല. മത്സരത്തിന്‍റെ 39-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി വിനീഷ്യസ് ഹാട്രിക് പൂര്‍ത്തിയാക്കി.

ബോക്‌സിനുള്ളില്‍ തന്നെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാല്‍റ്റിയാണ് വിനീഷ്യസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ 3-1 എന്ന നിലയിലാണ് റയല്‍ മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതിയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്ന് പോലും ഗോളാക്കാന്‍ ബാഴ്‌സലോണയ്‌ക്കായില്ല.

മത്സരത്തിന്‍റെ 64-ാം മിനിറ്റില്‍ കിട്ടിയ അവസരം മുതലാക്കി റോഡ്രിഗോ റയലിന് നാലാം ഗോളും സമ്മാനിച്ചു. അഞ്ചാം ഗോളിനായും നിരവധി ശ്രമങ്ങളാണ് അവര്‍ നടത്തിയത്. എന്നാല്‍, പിന്നീട് ഗോളുകള്‍ ഒന്നും പിറക്കാതെ വന്നതോടെ നിശ്ചിത സമയത്ത് തന്നെ റഫറി മത്സരത്തിലെ അവസാന വിസില്‍ മുഴക്കുകയായിരുന്നു.

Also Read : 'സൂപ്പര്‍ സബ്' ഡിബ്രൂയിന്‍, ന്യൂകാസില്‍ യുണൈറ്റഡിന്‍റെ തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവേശജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.