ETV Bharat / sports

CWG 2022: ടേബിള്‍ടെന്നീസില്‍ സ്വര്‍ണമണിഞ്ഞ് ശരത് കമല്‍

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ലിയാം പിച്ച്‌ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് ശരത് കമല്‍ സ്വര്‍ണം സ്വന്തമാക്കിയത്

author img

By

Published : Aug 8, 2022, 7:23 PM IST

Updated : Aug 8, 2022, 8:46 PM IST

CWG: Sharath Kamal wins gold in men's singles TT  ശരത് കമല്‍  CWG 2022  Sharath Kamal  ടേബിള്‍ ടെന്നീസ്  കോമണ്‍വെല്‍ത്ത് ഗെയിംസ്
CWG 2022: ടേബിള്‍ടെന്നീസില്‍ സ്വര്‍ണമണിഞ്ഞ് ശരത് കമല്‍

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ശരത് കമല്‍ അജന്തയ്‌ക്ക് സ്വര്‍ണം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ലിയാം പിച്ച്‌ഫോര്‍ഡിനെ 4-1 എന്ന സ്‌കോറിനാണ് ശരത് പരാജയപ്പെടുത്തിയത്. 2006-ല്‍ മെല്‍ബണില്‍ നടന്ന ഗെയിംസിന് ശേഷം ആദ്യമായാണ് ശരത് കമല്‍ ഈ വിഭാഗത്തില്‍ സ്വര്‍ണം നേടുന്നത്.

ബര്‍മിങ്‌ഹാം ഗെയിംസില്‍ നാലാമത് മെഡലാണ് ഇന്ത്യയുടെ വെറ്ററന്‍ താരം സ്വന്തമാക്കിയത്. നേരത്തെ പുരുഷടീമിലും, മിക്‌സഡ് ഡബിള്‍സിലും അജന്ത സ്വര്‍ണം നേടിയിരുന്നു. പുരുഷ ഡബിള്‍സില്‍ ശരത് കമല്‍, സതിയന്‍ ജ്ഞാനശേഖരന്‍ സഖ്യം വെള്ളിമെഡലാണ് നേടിയത്.

അതേസമയം പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ സതിയന്‍ ജ്ഞാനശേഖരന്‍ വെങ്കലം നേടി. ഇംഗ്ലണ്ടിന്‍റെ പോള്‍ പോൾ ഡ്രിങ്‌ഹാളിനെയാണ് സതിയന്‍ പരാജയപ്പെടുത്തിയത്. ഏഴ് ഗെയിമോളം നീണ്ട ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വെങ്കലം സ്വന്തമാക്കിയത്.

Last Updated : Aug 8, 2022, 8:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.