ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇതിഹാസ താരം അമേരിക്കയുടെ സെറീന വില്യംസിന് തകർപ്പൻ ജയം. രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം എസ്‌തോണിയയുടെ അനെറ്റ് കോണ്‍ടാവെയ്റ്റിനെയാണ് സെറീന തകർത്തത്. വിജയത്തോടെ താരം മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സ്‌കോര്‍: 7-6, 2-6, 6-2.
മൂന്ന് സെറ്റ് നീണ്ടുനിന്ന ശക്‌തമായ പോരാട്ടത്തിനൊടുവിലാണ് വെറ്ററന്‍ താരമായ സെറീനയുടെ വിജയം. ഇത്തവണത്തെ യുഎസ് ഓപ്പണിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്ന താരം മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം റൗണ്ടിൽ ഓസ്‌ട്രേലിയയുടെ അയ്‌ല ടോംല്യാനോവിച്ചാണ് സെറീനയുടെ എതിരാളി.
-
She. Would. Not. Be. Denied. pic.twitter.com/zjtkSLPpva
— US Open Tennis (@usopen) September 1, 2022 " class="align-text-top noRightClick twitterSection" data="
">She. Would. Not. Be. Denied. pic.twitter.com/zjtkSLPpva
— US Open Tennis (@usopen) September 1, 2022She. Would. Not. Be. Denied. pic.twitter.com/zjtkSLPpva
— US Open Tennis (@usopen) September 1, 2022
അതേസമയം പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദേവ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഫ്രഞ്ച് താരം ആര്‍തര്‍ റിന്‍ഡര്‍നെച്ചിനെ മൂന്ന് റൗണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‌വെദേവ് തകർത്തത്. സ്‌കോര്‍: 6-2, 7-5, 6-3.
മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം നിക്ക് കിര്‍ഗിയോസും മൂന്നാം റൗണ്ടിലേക്ക് പ്രവേശനം നേടി. നാല് സെറ്റുകൾ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിൽ ഫ്രാൻസിന്‍റെ ബെഞ്ചമിൻ ബോണ്‍സിയെയാണ് നിക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-4, 4-6, 6-4.
-
"This is what they paid for. This is what they want." 🗣️ pic.twitter.com/qcAxB1bLan
— US Open Tennis (@usopen) September 1, 2022 " class="align-text-top noRightClick twitterSection" data="
">"This is what they paid for. This is what they want." 🗣️ pic.twitter.com/qcAxB1bLan
— US Open Tennis (@usopen) September 1, 2022"This is what they paid for. This is what they want." 🗣️ pic.twitter.com/qcAxB1bLan
— US Open Tennis (@usopen) September 1, 2022
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻ എമ്മ റാഡുക്കാനു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു. ബ്രിട്ടീഷ് താരം അലീസെയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് റാഡുക്കാനു പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍: 3-6, 3-6.
-
Daniil Medvedev is a machine. pic.twitter.com/s50gRO5R11
— US Open Tennis (@usopen) September 1, 2022 " class="align-text-top noRightClick twitterSection" data="
">Daniil Medvedev is a machine. pic.twitter.com/s50gRO5R11
— US Open Tennis (@usopen) September 1, 2022Daniil Medvedev is a machine. pic.twitter.com/s50gRO5R11
— US Open Tennis (@usopen) September 1, 2022
തോല്‍വിയോടെ 2017ല്‍ ആഞ്‌ജലിക് കെര്‍ബറിന് ശേഷം യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്ന നിലവിലെ ചാമ്പ്യനും കൂടിയായി എമ്മ. 2005ല്‍ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും നിലവിലെ ചാമ്പ്യനായിരിക്കെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിട്ടുണ്ട്.