ETV Bharat / sports

മിക്ക് ഷുമാക്കര്‍ അപകടത്തില്‍പ്പെട്ടു ; കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയിടിച്ചത് 274 കിലോമീറ്റർ വേഗതയിലായിരിക്കെ

യുഎസ്‌ ആസ്ഥാനമായ ഹാസ് എഫ്‌ വണ്‍ ടീം (Haas F1 Team) ഡ്രൈവറായ മിക്ക് 12ാം വളവിലാണ് അപകടത്തില്‍പ്പെട്ടത്

saudi arabian grand prix  saudi grand prix  Michael Schumacher s son Mick Schumacher  Mick Schumacher accident  മിക്ക് ഷുമാക്കര്‍ അപടത്തില്‍ പെട്ടു  സൗദി ഗ്രാന്‍ഡ് പ്രിക്‌സ്  മൈക്കല്‍ ഷുമാക്കര്‍  ഹാസ് എഫ്‌ വണ്‍ ടീം (Haas F1 Team)
മിക്ക് ഷുമാക്കര്‍ അപടത്തില്‍ പെട്ടു; കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയിടിച്ചത് 274 കിലോമീറ്റർ വേഗതയിൽ
author img

By

Published : Mar 27, 2022, 12:52 PM IST

ജിദ്ദ : സൗദി ഗ്രാന്‍ഡ് പ്രിക്‌സിന്‍റെ ക്വാളിഫൈയിങ് റൗണ്ടില്‍ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറുടെ മകന്‍ മിക്ക് ഷുമാക്കര്‍ അപകടത്തില്‍പ്പെട്ടു. യുഎസ്‌ ആസ്ഥാനമായ ഹാസ് എഫ്‌ വണ്‍ ടീം (Haas F1 Team) ഡ്രൈവറായ മിക്ക് 12ാം വളവിലാണ് അപകടം നേരിട്ടത്.

കോൺക്രീറ്റ് ഭിത്തിയില്‍ ഇടിക്കുമ്പോൾ കാർ മണിക്കൂറിൽ 274 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് സ്കൈ സ്പോർട്‌സ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്ന് തരിപ്പണമായി.

തകർന്ന കാറിൽ നിന്ന് പുറത്തെടുത്ത 23കാരനായ ജര്‍മന്‍ ഡ്രൈവറെ സർക്യൂട്ട് മെഡിക്കൽ സെന്‍ററിലെത്തിച്ചു. നിലവില്‍ അശുപത്രി വിട്ട താരം ഹോട്ടലിലെത്തിയതായി ഹാസ് എഫ്‌ വണ്‍ ടീം ട്വിറ്ററിലൂടെ അറിയിച്ചു.

  • Mick Schumacher will miss the Saudi Arabian GP after a huge accident in qualifying.

    That Mick is physically well after the crash is another reminder of the strength and safety of modern F1 cars for which we are incredibly thankful#SaudiArabianGP #F1 pic.twitter.com/qhLcw0elb7

    — Formula 1 (@F1) March 26, 2022 " class="align-text-top noRightClick twitterSection" data=" ">

also read: 'ഞങ്ങള്‍ സംസാരിച്ചിരുന്നു' ; നായകസ്ഥാനം ഒഴിയാനുള്ള ധോണിയുടെ തീരുമാനം പെട്ടന്നല്ലെന്ന് സ്റ്റീഫൻ ഫ്ലെമിങ്

തനിക്ക് പ്രശ്‌നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി മിക്ക് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. സുഖവിവരം അന്വേഷിച്ചുള്ള സന്ദേശങ്ങള്‍ക്ക് നന്ദി പറയുന്നതായും, വൈകാതെ തന്നെ കൂടുതല്‍ കരുത്തോടെ ട്രാക്കില്‍ തിരിച്ചെത്തുമെന്നും താരം കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.