മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂരിന് അട്ടിമറി തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ഒഡീഷയാണ് മണിപ്പൂരിനെ പരാജയപ്പെടുത്തിയത്. 37-ാം മിനിറ്റില്‍ കാര്‍ത്തിക് ഹന്‍തലാണ് ഒഡീഷക്കായി ഗോള്‍ നേടിയത്.
ഒരു സമനിലയും ഒരു ജയവുമുൾപ്പടെ നാല് പോയിന്‍റുമായി ഒഡീഷ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ഒരു ജയം സ്വന്തമാക്കി മൂന്ന് പോയിന്‍റുമായി മണിപ്പൂരാണ് ഗ്രൂപ്പില്‍ രണ്ടാമത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസാണ് മൂന്നാമത്.
![santosh trophy 2022 75th santhosh trophy football Manipur vs Odisha Odisha beat Manipur in santosh trophy 37-ാം മിനിറ്റില്‍ കാര്‍ത്തിക് ഹന്‍തലാണ് ഒഡീഷക്കായി ഗോള്‍ നേടിയത്. സന്തോഷ് ട്രോഫി: ഒഡീഷയ്ക്ക് മുന്നിൽ മണിപ്പൂരിന് കാലിടറി Santosh trophy Odisha beat Manipur സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ തകർത്ത് ഒഡീഷ.](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-orisa_19042022222541_1904f_1650387341_986.jpg)
ആദ്യ മത്സരത്തില്‍ കര്‍ണാടകയ്‌ക്കെതിരെ ഇറങ്ങിയ ടീമിൽ നിന്നും രണ്ട് മാറ്റവുമായിട്ടാണ് ഒഡീഷ മണിപ്പൂരിനെതിരെ ഇറങ്ങിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ ഒഡീഷൻ ആധിപത്യമായിരുന്നു. 12-ാം മിനിറ്റിൽ ഒഡീഷ്യക്ക് ആദ്യ അവസരം ലഭിച്ചെങ്കിലും ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് ഷോട്ടുതിർത്ത കാര്‍ത്തിക് ഹന്‍തലിന് ലക്ഷ്യം കാണാനായില്ല.
37-ാം മിനിറ്റിൽ ഒഡീഷ ലീഡെടുത്തു. ആദ്യ മിനിറ്റിൽ മികച്ച അവസരം നഷ്‌ടമാക്കിയ കാര്‍ത്തിക് ഹന്‍തലാണ് ഗോൾ നേടിയത്. മധ്യനിരയില്‍ നിന്ന് മണിപ്പൂരി ഗോള്‍വല ലക്ഷ്യമാക്കി പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ കാര്‍ത്തിക് ഹന്‍തല്‍ പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയുെം മറികടന്ന് പന്ത് വലയിലെത്തിയ്ക്കുകയായരുന്നു.
![santosh trophy 2022 75th santhosh trophy football Manipur vs Odisha Odisha beat Manipur in santosh trophy 37-ാം മിനിറ്റില്‍ കാര്‍ത്തിക് ഹന്‍തലാണ് ഒഡീഷക്കായി ഗോള്‍ നേടിയത്. സന്തോഷ് ട്രോഫി: ഒഡീഷയ്ക്ക് മുന്നിൽ മണിപ്പൂരിന് കാലിടറി Santosh trophy Odisha beat Manipur സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ തകർത്ത് ഒഡീഷ.](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-orisa_19042022222541_1904f_1650387341_7.jpg)
ALSO READ: സന്തോഷ് ട്രോഫി : ഗുജറാത്തിനെ തകര്‍ത്തു ; സര്‍വീസസിന് ആദ്യ ജയം
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരക്കാരനായെത്തിയ ബഡീപര്‍ മൊയോണ്‍ കോര്‍ണര്‍ കിക്കില്‍ നിന്നും മണിപ്പൂരിനെ ഒപ്പമത്തിച്ചെങ്കിലും ഓഫ്‌സൈഡായിരുന്നു. മത്സരത്തില്‍ ഉടനീളം ഒഡീഷ പന്ത് കൈവശം വച്ച് കളിച്ചു. ഇരുടീമുകള്‍ക്കും രണ്ടാം പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.