കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്‍റിലെ ഗ്രൂപ്പ് മത്സരത്തിൽ ആന്ധ്രാപ്രദേശിനെ തകർത്തെറിഞ്ഞ് കേരളം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്‍റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്‍റുമായി കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കെത്തി.
മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ കേരളം 16-ാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ നേടി. നിജോ ഗിൽബർട്ടിന്‍റെ വകയായിരുന്നു ഗോൾ. പിന്നാലെ 19-ാം മിനിട്ടിൽ മുഹമ്മദ് സലീമിലൂടെ കേരളം ലീഡുയർത്തി. ഇതിനിടെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ അബ്‌ദുൾ റഹീം കേരളത്തിന്‍റെ മൂന്നാം ഗോളും നേടി. ഇതോടെ ആദ്യ പകുതി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ലീഡുമായി കേരളം അവസാനിപ്പിച്ചു.
-
76th National Football Championship for Santosh Trophy 2022-23 🏆
— Kerala Football Association (@keralafa) January 1, 2023 " class="align-text-top noRightClick twitterSection" data="
തുടർ വിജയങ്ങളോടെ കേരളം മുന്നോട്ട്... 💪🏻🏆
Kerala 5️⃣ - 0️⃣ Andhra Pradesh #IndianFootball #keralafootball #SantoshTrophy #Kerala pic.twitter.com/uKj2RyCv1r
">76th National Football Championship for Santosh Trophy 2022-23 🏆
— Kerala Football Association (@keralafa) January 1, 2023
തുടർ വിജയങ്ങളോടെ കേരളം മുന്നോട്ട്... 💪🏻🏆
Kerala 5️⃣ - 0️⃣ Andhra Pradesh #IndianFootball #keralafootball #SantoshTrophy #Kerala pic.twitter.com/uKj2RyCv1r76th National Football Championship for Santosh Trophy 2022-23 🏆
— Kerala Football Association (@keralafa) January 1, 2023
തുടർ വിജയങ്ങളോടെ കേരളം മുന്നോട്ട്... 💪🏻🏆
Kerala 5️⃣ - 0️⃣ Andhra Pradesh #IndianFootball #keralafootball #SantoshTrophy #Kerala pic.twitter.com/uKj2RyCv1r
രണ്ടാം പകുതിയിലും ആക്രമണത്തോടെയാണ് കേരളം പന്തുതട്ടിയത്. ഇതിന്‍റെ ഫലമായി 52-ാം മിനിട്ടിൽ വിശാഖ് മോഹനിലൂടെ കേരളം വീണ്ടും ലീഡുയർത്തി. ഇതിനിടെ ആന്ധ്രാപ്രദേശ് ചില ചെറിയ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കേരള പ്രതിരോധം അവയെല്ലാം തടഞ്ഞു. പിന്നാലെ 62-ാം മിനിട്ടിൽ നായകൻ വിഘ്‌നേഷിലൂടെ അഞ്ചാം ഗോളും നേടി കേരളം തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെയും രണ്ടാം മത്സരത്തിൽ ബിഹാറിനേയും തോൽപ്പിച്ചിരുന്നു.