മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോളിന്‍റെ രണ്ടാം ദിനമായ ഇന്ന് നടന്ന (17-04-2022) കര്‍ണാടക - ഒഡിഷ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്കായി സുധീര്‍ കൊട്ടികല ഇരട്ടഗോള്‍ നേടി (29,62), മലയാളി താരം ബാവു നിഷാദിന്‍റെ (34) വകയാണ് ഒരു ഗോള്‍. ഒഡിഷയ്‌ക്കായി ജാമി ഓറം (15), ബികാശ് കുമാര്‍ സഹോ (65), ചന്ദ്ര മുധുലി (76) എന്നിവരാണ് ഗോള്‍ നേടിയത്.
![സന്തോഷ് ട്രോഫി കര്‍ണാടക vs ഒഡീഷ സന്തോഷ് ട്രോഫി: കര്‍ണാടക ഒഡീഷ മത്സരം സമനിലയില്‍ Santosh Trophy: Karnataka-Odisha match ended in a draw Santosh Trophy Karnataka vs Odisha](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-odisaiakarnadaka_17042022180943_1704f_1650199183_125.jpg)
തുടക്കം മുതല്‍ ആക്രമണം : മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇരുടീമുകളുടെയും അക്രമണ ഫുട്‌ബോളാണ് കോട്ടപ്പടി സ്റ്റേഡിയം കണ്ടത്. 13ാം മിനുട്ടില്‍ ഒഡിഷയ്ക്ക് ആദ്യ അവസരമെത്തി. മധ്യനിരതാരം ജാമിര്‍ ഓറം വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍ക്കിയ പാസ് ലക്ഷ്യം കാണാനായില്ല. എന്നാല്‍ രണ്ട് മിനുട്ടിന് ശേഷം ഒഡിഷ ലീഡ് എടുത്തു.
![സന്തോഷ് ട്രോഫി കര്‍ണാടക vs ഒഡീഷ സന്തോഷ് ട്രോഫി: കര്‍ണാടക ഒഡീഷ മത്സരം സമനിലയില്‍ Santosh Trophy: Karnataka-Odisha match ended in a draw Santosh Trophy Karnataka vs Odisha](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-odisaiakarnadaka_17042022180943_1704f_1650199183_240.jpg)
ഇടതുവിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം ചന്ദ്ര മുധുലി പോസ്റ്റിലേക്ക് നീട്ടി നല്‍ക്കിയ പാസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ജാമി ഓറം ഗോളാക്കി മാറ്റി. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച കര്‍ണാടകയ്ക്ക് 23ാം മിനുട്ടില്‍ ആദ്യ അവസരമെത്തി. ഇടതുവിങ്ങില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ രണ്ട് ഒഡിഷ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് ബോള്‍ നല്‍ക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.
![സന്തോഷ് ട്രോഫി കര്‍ണാടക vs ഒഡീഷ സന്തോഷ് ട്രോഫി: കര്‍ണാടക ഒഡീഷ മത്സരം സമനിലയില്‍ Santosh Trophy: Karnataka-Odisha match ended in a draw Santosh Trophy Karnataka vs Odisha](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-odisaiakarnadaka_17042022180943_1704f_1650199183_643.jpg)
29ാം മിനുട്ടില്‍ കര്‍ണാടക സമനില പിടിച്ചു. വലതുവിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം പ്രശാന്ത് കലിങ്ക ബോക്‌സിലേക്ക് നല്‍കിയ ബോള്‍ സുധീര്‍ കൊട്ടികലയാണ് വലയിലെത്തിച്ചത്. 34ാം മിനുട്ടില്‍ മലയാളി താരം ബാവു നിഷാദിലൂടെ കര്‍ണാടക ലീഡ് എടുത്തു. ബോക്‌സിന് പറത്ത് നിന്ന് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച പന്ത് ഒഡിഷയുടെ പ്രതിരോധ താരത്തിന്‍റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു.
ഒഡിഷ പൊരുതിക്കയറുന്നു : രണ്ടാം പകുതിയിലും ഇരുടീമുകളും തുടക്കം മുതല്‍ തന്നെ ആക്രമണത്തിന് ശ്രമിച്ചു. 50ാം മിനിട്ടില്‍ ഒഡിഷയ്ക്ക് അവസരം ലഭിച്ചു. ബോക്‌സിലേക്ക് നീട്ടിനല്‍ക്കിയ പന്തില്‍ ഫരീദ് എസ്.കെ. ഹെഡറിന് ശ്രമിച്ചെങ്കിലും ഗോള്‍ ബാറില്‍ തട്ടി.
![സന്തോഷ് ട്രോഫി കര്‍ണാടക vs ഒഡീഷ സന്തോഷ് ട്രോഫി: കര്‍ണാടക ഒഡീഷ മത്സരം സമനിലയില്‍ Santosh Trophy: Karnataka-Odisha match ended in a draw Santosh Trophy Karnataka vs Odisha](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-odisaiakarnadaka_17042022180943_1704f_1650199183_991.jpg)
55ാം മിനുട്ടില്‍ കര്‍ണാടക താരം സുലൈമലൈ എടുത്ത ഫ്രീകിക്ക് ഒഡിഷ്യന്‍ ഗോള്‍ കീപ്പര്‍ അതിമനോഹരമായി തട്ടി അകറ്റി.62ാം മിനുട്ടില്‍ ഒഡിഷ്യയുടെ പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്ന് വീണുകിട്ടിയ അവസരം സുധീര്‍ കൊട്ടികെല ഗോളാക്കി മാറ്റി. സ്‌കോര്‍ 3-1.
മൂന്ന് മിനുട്ടിന് ശേഷം ഒഡിഷ ഒരു ഗോള്‍ മടക്കി. വലതുവിങ്ങില്‍ നിന്നെത്തിയ ഷോട്ട് കര്‍ണാടക ഗോള്‍ കീപ്പര്‍ ജയന്ത്കുമാര്‍ പഞ്ച് ചെയ്ത് അകറ്റാന്‍ ശ്രമിക്കവേ പന്ത് ബികാശ് കുമാര്‍ സഹോ വരുതിയിലാക്കുകയും ഗോള്‍ കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും മുകളിലൂടെ പോസ്റ്റിലെത്തിക്കുകയുമായിരുന്നു.
![സന്തോഷ് ട്രോഫി കര്‍ണാടക vs ഒഡീഷ സന്തോഷ് ട്രോഫി: കര്‍ണാടക ഒഡീഷ മത്സരം സമനിലയില്‍ Santosh Trophy: Karnataka-Odisha match ended in a draw Santosh Trophy Karnataka vs Odisha](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-odisaiakarnadaka_17042022180943_1704f_1650199183_526.jpg)
also read: എഫ്‌എ കപ്പ് : താരമായി മാനെ ; സിറ്റിയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഫൈനലില്‍
തുടര്‍ന്നും ഇരുടീമുകള്‍ക്കും അവസരം ലഭിച്ചെങ്കിലും ഗോളിയും ഗോള്‍ പോസ്റ്റും വില്ലനായി. എന്നാല്‍ 76ാം മിനുട്ടില്‍ ചന്ദ്ര മുധുലിയുടെ റോക്കറ്റ് ഷോട്ടിലൂടെ ഒഡിഷ സമനില പിടിച്ചു.