ETV Bharat / sports

സന്തോഷ് ട്രോഫി: രാജസ്ഥാനെ കീഴടക്കി ബംഗാള്‍ സെമിയിൽ - എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് ഗ്രൂപ്പില്‍ അഞ്ചാമത്

ബംഗാളിന് വേണ്ടി ഫര്‍ദിന്‍ അലി മൊല്ല ഇരട്ടഗോള്‍ നേടിയപ്പോൾ സുജിത് സിങിന്‍റെ വകയാണ് ഒരു ഗോള്‍.

santosh-trophy-bengal-beat-rajasthan-to-reach-semis  Santosh Trophy Bengal beat Rajasthan to reach semi finals  സന്തോഷ് ട്രോഫി 2022  Santosh Trophy 2022  സന്തോഷ് ട്രോഫി: രാജസ്ഥാനെ കീഴടക്കി ബംഗാള്‍ സെമിയിൽ  രാജസ്ഥാൻ vs വെസ്റ്റ് ബംഗാൾ  സന്തോഷ് ട്രോഫി വാർത്തകൾ  Santosh Trophy news  എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് ഗ്രൂപ്പില്‍ അഞ്ചാമത്  Santosh Trophy match results
സന്തോഷ് ട്രോഫി: രാജസ്ഥാനെ കീഴടക്കി ബംഗാള്‍ സെമിയിൽ
author img

By

Published : Apr 25, 2022, 9:30 AM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ച് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ബംഗാള്‍ സെമിയിലെത്തി. 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ ഗ്രൂപ്പ് ബയിലെ ഒന്നാം സ്ഥനക്കാരോട് ഏറ്റുമുട്ടും. ബംഗാളിന് വേണ്ടി ഫര്‍ദിന്‍ അലി മൊല്ല ഇരട്ടഗോള്‍ നേടിയപ്പോൾ സുജിത് സിങിന്‍റെ വകയാണ് ഒരു ഗോള്‍.

കോട്ടപ്പടി സ്റ്റേഡിയത്തിൽ ബംഗാളിന്‍റ ആക്രമണത്തോടെയാണ് മത്സരത്തിന് തുടക്കമായത്. 4-ാം മിനിറ്റിൽ ബംഗാളിന് ആദ്യ അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം സുജിത് സിങ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നും രാജസ്ഥാന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ബംഗാള്‍ അറ്റാക്കിങ് നടത്തെയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.

39-ാം മിനിറ്റിൽ ബംഗാളിന് അടുത്ത അവസരം ലഭിച്ചു. ശ്രികുമാര്‍ കര്‍ജെ നല്‍കിയ ക്രോസ് സുജിത് സിങ് നഷ്‌ടപ്പെടുത്തി. ആദ്യ പകുതിയുടെ അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് ബംഗാളിന് അടുത്ത അവസരം ലഭിച്ചു. വലത് വിങ്ങില്‍ നിന്ന് ജയ്ബസ് നല്‍കിയ പാസ് ഫര്‍ദിന്‍ അലി മൊല്ല ഒരു ഹാഫ് വോളിക്ക് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.

ALSO READ: സന്തോഷ് ട്രോഫി: മേഘാലയയെ മറികടന്ന പഞ്ചാബിന് ജയത്തോടെ മടക്കം

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ബംഗാള്‍ ലീഡ് എടുത്തു. ദിലിപ് ഒര്‍വാനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി. ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. 60-ാം മിനിറ്റിൽ ഫര്‍ദിന്‍ ബംഗാളിന്‍റെ ലീഡ് ഇരട്ടിയാക്കി. സുജിത് സിങിന്‍റെ ഷോട്ട് രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റിയതിൽ നിന്നും കിട്ടിയ റീബൗണ്ടാണ് ഫര്‍ദിന്‍ ഗോളാക്കി മാറ്റിയത്. 81-ാം മിനിറ്റിൽ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്തുനിന്ന് സുജിത് സിങ്ങിന്‍റെ ഇടംകാലന്‍ കെര്‍വിങ് ഷോട്ടാണ് ആണ് ഗോളായിമാറിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.