ലണ്ടൻ : ചെൽസി ഫുട്ബോൾ ക്ലബ്ബിനെ വിൽക്കാനുള്ള റഷ്യൻ സമ്പന്നൻ റോമൻ അബ്രമോവിച്ചിന്‍റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരെ സമ്മർദം ചെലുത്താൻ വേണ്ടി അബ്രമോവിച്ച് ഉൾപ്പടെയുള്ള ഏഴ് റഷ്യൻ സമ്പന്നർക്കെതിരെ ബ്രിട്ടൻ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. നടപടികളുടെ ഭാഗമായി ഉടമയായ അബ്രമോവിച്ചിന് ചെൽസിയെ വിൽക്കാൻ കഴിയില്ലെന്ന് വ്യക്തമായി.
നടപടി നേരിട്ടതോടെ അബ്രമോവിച്ചിന്‍റെ ബ്രിട്ടനിലെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും. ഇതിനുപുറമെ ബ്രിട്ടീഷ് പൗരരുമായി അദ്ദേഹത്തിന് പണമിടപാടുകൾ നടത്താൻ കഴിയില്ല. ശിക്ഷാനടപടിയുടെ ഭാഗമായി അബ്രമോവിച്ചിന് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
-
Roman Abramovich unable to sell Chelsea after UK freezes assets https://t.co/SOo6tVWxjz
— The Guardian (@guardian) March 10, 2022 " class="align-text-top noRightClick twitterSection" data="
">Roman Abramovich unable to sell Chelsea after UK freezes assets https://t.co/SOo6tVWxjz
— The Guardian (@guardian) March 10, 2022Roman Abramovich unable to sell Chelsea after UK freezes assets https://t.co/SOo6tVWxjz
— The Guardian (@guardian) March 10, 2022
ALSO READ: ചാമ്പ്യന്‍സ് ലീഗ്: കടം വീട്ടി ബെന്‍സിമ, പിഎസ്‌ജി പുറത്ത്; റയലും സിറ്റിയും മുന്നോട്ട്
അബ്രമോവിച്ചിന്‍റെ സ്വത്തുക്കൾ മരവിപ്പിക്കുകയും വിൽപ്പന തടയുകയും ചെയ്തെങ്കിലും ചെൽസിക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. എന്നാൽ സീസൺ ടിക്കറ്റ് ഉടമകൾക്ക് മാത്രമേ ഇനി ചെൽസിയുടെ മത്സരങ്ങൾ കാണാൻ കഴിയുകയുള്ളൂ. ഇനി മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്നതും ബ്രിട്ടന്‍റെ നടപടികളിൽ ഉൾപ്പെടുന്നു.