മാഡ്രിഡ്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ പോകാതിരിക്കാന്‍ സ്‌പാനിഷ് പ്രോസിക്യൂട്ടർമാരുമായി കരാർ ഉണ്ടാക്കി കാമറൂൺ മുൻ ഫുട്‌ബോളര്‍ സാമുവൽ എറ്റോ. നഗരത്തിലെ ഒരു കോടതിയാണ് ഇക്കാര്യം അറിയിച്ചത്. 2004 മുതൽ 2009 വരെ ബാഴ്‌സലോണയ്‌ക്കായി കളിച്ച സമയത്ത് ഏറ്റോ നികുതി വെട്ടിച്ചതായാണ് കോടതി കണ്ടെത്തിയത്.
പിഴയും 22 മാസത്തെ സസ്‌പെൻഡഡ് തടവുമായിരുന്നു എറ്റോയ്‌ക്ക് കോടതി ശിക്ഷ വിധിച്ചത്. ഇതോടെ 41കാരനായ എറ്റോ 1.8 മില്യൺ യൂറോ (1.9 മില്യൺ ഡോളർ) പിഴയൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
also read: വളര്‍ത്തു പൂച്ചയോട് ക്രൂരത; വെസ്റ്റ് ഹാം യുണൈറ്റഡ് ഡിഫൻഡർ കുർട്ട് സൗമക്ക് ശിക്ഷ വിധിച്ച് കോടതി