ഓൾഡ് ട്രാഫോർഡ് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് പുലർച്ചെ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ മിന്നുന്ന വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ക്ലബ്ബിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്‍റെ വിജയം. ടീം മിന്നുന്ന വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടിയാണ് ഇപ്പോൾ ചർച്ച വിഷയം.
-
Cristiano Ronaldo went to the tunnel before the game ended against Tottenham 😬
— B/R Football (@brfootball) October 19, 2022 " class="align-text-top noRightClick twitterSection" data="
(via @TelemundoSports)pic.twitter.com/nYwKlpKiSd
">Cristiano Ronaldo went to the tunnel before the game ended against Tottenham 😬
— B/R Football (@brfootball) October 19, 2022
(via @TelemundoSports)pic.twitter.com/nYwKlpKiSdCristiano Ronaldo went to the tunnel before the game ended against Tottenham 😬
— B/R Football (@brfootball) October 19, 2022
(via @TelemundoSports)pic.twitter.com/nYwKlpKiSd
മത്സരത്തിൽ സബ് ആയി പോലും അവസരം ലഭിക്കാതിരുന്ന റൊണാൾഡോ ഇതിൽ പ്രതിഷേധിച്ച് മത്സരം അവസാനിക്കുന്നതിന് മുൻപ് ബെഞ്ചിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. യുണൈറ്റഡിന്‍റെ അഞ്ച് സബ്‌സ്റ്റിറ്റ്യൂഷനില്‍ മൂന്നെണ്ണം കോച്ച് എറിക് ടെന്‍ ഹാഗ് നടത്തിയിരുന്നു. ബാക്കിയുള്ള രണ്ട് സബ്‌സ്റ്റിറ്റ്യൂഷനില്‍ ഒന്നായിരുന്നു റൊണാള്‍ഡോ. എന്നാൽ അതിലും തനിക്ക് അവസരം ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ താരം ബെഞ്ചിൽ നിന്ന് മടങ്ങുകയായിരുന്നു.
മത്സരത്തിൽ വിജയിച്ച ശേഷം ടീമിന്‍റെ വിജയാഹ്ലാദത്തിലും റൊണാൾഡോ പങ്കെടുത്തില്ല. അതേസമയം താരത്തിന്‍റെ മോശം പ്രവർത്തിയെക്കുറിച്ച് നേരിട്ട് ചർച്ച ചെയ്യുമെന്നും ടീമിന്‍റെ പ്രകടനത്തിലാണ് ഇപ്പോൾ തന്‍റെ ശ്രദ്ധയെന്നും പരിശീലകൻ എറിക് ടെൻ ഹാഗ് പറഞ്ഞു. അതിനിടെ റൊണാൾഡോയുടെ നിഷേധാത്മക നടപടിക്കെതിരെ മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഈ സീസണിൽ രണ്ട് തവണ മാത്രമാണ് റൊണാൾഡോയ്‌ക്ക് യുണൈറ്റഡിന്‍റെ ആദ്യ ഇലവനിൽ കളിക്കാൻ സാധിച്ചത്. ഫ്രെഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് 5-ാം സ്ഥാനത്തേക്കെത്തി.