റോം : ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ ഉയര്‍ച്ചയിലേക്ക് നടത്തുകയാണ് ഇതിഹാസ പരിശീലകനായ ഹോസെ മൗറീന്യോ. തന്‍റെ ആദ്യ സീസണില്‍ തന്നെ ക്ലബ്ബിന് പ്രഥമ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ പോര്‍ച്ചുഗീസുകാരന് കഴിഞ്ഞു. ഇതോടെ ആരാധകര്‍ക്ക് ഒരു അമൂല്യ വ്യക്തിത്വമായി മാറിയിരിക്കുകയാണ് മൗറീന്യോ.
ഇപ്പോഴിതാ മൗറീന്യോയുടെ സാന്നിധ്യത്തില്‍ ഒന്നാവാനെത്തിയ റോമ ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ക്ലബ്ബിന്‍റെ പരിശീലന കേന്ദ്രത്തിലാണ് സംഭവം നടന്നത്. മൗറീന്യോയ്‌ക്കൊപ്പം ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയും യുവാവും ഇവിടെയത്തിയത്.
-
Meeting Jose Mourinho really gave this fan the courage to go for it all! 💍
— AS Roma English (@ASRomaEN) July 22, 2022 " class="align-text-top noRightClick twitterSection" data="
#ASRoma pic.twitter.com/73AsVYqTcQ
">Meeting Jose Mourinho really gave this fan the courage to go for it all! 💍
— AS Roma English (@ASRomaEN) July 22, 2022
#ASRoma pic.twitter.com/73AsVYqTcQMeeting Jose Mourinho really gave this fan the courage to go for it all! 💍
— AS Roma English (@ASRomaEN) July 22, 2022
#ASRoma pic.twitter.com/73AsVYqTcQ
ഇതിന് പിന്നാലെയായിരുന്നു യുവാവ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ആദ്യം സംഭവം പിടികിട്ടാതിരുന്ന മൗറീന്യോയടക്കമുള്ളവര്‍ അങ്കലാപ്പിലായി. എന്നാല്‍ മുട്ടുകുത്തി നിന്ന യുവാവ് യുവതിയുടെ കൈപിടിച്ചതോടെയാണ് എല്ലാവരുടേയും മുഖത്ത് അതിശയവും ആഹ്ളാദവും വിരിഞ്ഞത്. ഇരുവരുടേയും ഭാവി ജീവിതത്തിന് മൗറീന്യോയും ക്ലബ്ബും ആശംസകള്‍ നേര്‍ന്നു.
ബെന്‍ഫിക്കയുടെ പരിശീലകനെന്ന നിലയില്‍ തന്‍റെ കരിയര്‍ ആരംഭിച്ച മൗറീന്യോ പ്രീമിയര്‍ ലീഗില്‍ ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളെയും, സ്‌പാനിഷ് ലാലിഗയിലെ റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍ തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
വിവിധ ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും നേടിയ മൗറീന്യോ റോമയ്‌ക്കൊപ്പം കോൺഫറൻസ് ലീഗും നേടിയതോടെ യൂറോപ്പിലെ മൂന്ന് പ്രധാന ക്ലബ് കിരീടങ്ങളും നേടുന്ന ആദ്യ പരിശീലകനായിരുന്നു.