ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍: ബൊപ്പണ്ണയും ഡച്ച് പങ്കാളി മാത്‌വെ മിഡെല്‍കൂപ്പും സെമിയില്‍ കീഴടങ്ങി - മാത്‌വെ മിഡെല്‍കൂപ്പ്

എൽ സാൽവഡോറിന്‍റെ മാഴ്‌സെലോ അരെവാലോയും നെതർലൻഡ്‌സിന്‍റെ ജീൻ ജൂലിയൻ റോജറുമാണ് ഇന്തോ-ഡച്ച് സഖ്യത്തെ തോല്‍പ്പിച്ചത്.

Rohan Bopanna  Matwe Middelkoop  Rohan Bopanna Out Of French Open  French Open  രോഹൻ ബൊപ്പണ്ണ  മാത്‌വെ മിഡെല്‍കൂപ്പ്  ഫ്രഞ്ച് ഓപ്പണ്‍
ഫ്രഞ്ച് ഓപ്പണ്‍: ബൊപ്പണ്ണയും ഡച്ച് പങ്കാളി മാത്‌വെ മിഡെല്‍കൂപ്പും സെമിയില്‍ കീഴടങ്ങി
author img

By

Published : Jun 2, 2022, 10:06 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഡച്ച് പങ്കാളി മാത്‌വെ മിഡെല്‍കൂപ്പും സെമിയില്‍ കീഴടങ്ങി. എൽ സാൽവഡോറിന്‍റെ മാഴ്‌സെലോ അരെവാലോയും നെതർലൻഡ്‌സിന്‍റെ ജീൻ ജൂലിയൻ റോജറുമാണ് ഇന്തോ-ഡച്ച് സഖ്യത്തെ തോല്‍പ്പിച്ചത്.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 16ാം സീഡായ ബൊപ്പണ്ണയും മിഡിൽകൂപ്പും തോൽവി വഴങ്ങിയത്. 12ാം സീഡ് താരങ്ങള്‍ക്കെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയ ഇന്തോ-ഡച്ച് സഖ്യം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും കൈവിടുകയായിരുന്നു. സ്കോർ: 4-6, 6-3, 7-6.

also read: നീലക്കുപ്പായത്തില്‍ നീലാകാശത്തിനും ലോക കിരീടങ്ങൾക്കും മേലെയാണ് മിശിഹ...

അതേസമയം ഏഴ് വർഷത്തിന് ശേഷമാണ് ബൊപ്പണ്ണ ഒരു മേജർ ഗ്രാൻസ്ലാം ടൂര്‍ണമെന്‍റിന്‍റെ സെമിയിലിറങ്ങുന്നത്. ഇതിന് മുന്‍പെ 2015ല്‍ വിംബിള്‍ഡണിലായിരുന്നു ബൊപ്പണ്ണ ഒരു മേജര്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനല്‍ കളിച്ചത്. അന്നും റൊമാനിയയുടെ ഫ്‌ളോറിൻ മെർഗിയയ്‌ക്കൊപ്പം കളിക്കാനിറങ്ങിയ താരം പരാജയപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.