ജനീവ: സ്വിസ് ടെന്നീസ് ഇതിഹാസ താരം റോജർ ഫെഡറർ വിരമിക്കുന്നു. അടുത്ത ആഴ്‌ച്ച ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ലേവർ കപ്പിന് ശേഷം വിരമിക്കുമെന്ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് അറിയിച്ചത്. സ്വിസ് ഇതിഹാസം കളിക്കുന്ന അവസാന ടൂര്‍ണമെന്‍റായിരിക്കുത്. അവസാനമാകുന്നത് 24 വർഷം നീണ്ട കരിയറിനാണ്. രണ്ട് ദശാബ്‌ദക്കാല കരിയറിൽ 20 ഗ്രാന്‍റ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.
-
To my tennis family and beyond,
— Roger Federer (@rogerfederer) September 15, 2022 " class="align-text-top noRightClick twitterSection" data="
With Love,
Roger pic.twitter.com/1UISwK1NIN
">To my tennis family and beyond,
— Roger Federer (@rogerfederer) September 15, 2022
With Love,
Roger pic.twitter.com/1UISwK1NINTo my tennis family and beyond,
— Roger Federer (@rogerfederer) September 15, 2022
With Love,
Roger pic.twitter.com/1UISwK1NIN
2021 വിബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം ഫെഡറർ കളത്തിലിറങ്ങിയിട്ടില്ല. പരിക്ക് കാരണമാണ് താരം കളത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. കരിയറിൽ 20 ഗ്രാന്‍റ് സ്ലാം കിരീടങ്ങൾ നേടിയ ഫെഡറർ വിംബിൾഡണിൽ എട്ട് കിരീടവുമായി കൂടുതൽ കിരീടം നേടിയ പുരുഷ താരമെന്ന നേട്ടത്തിനും അർഹനാണ്. കരിയറിലാകെ 103 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി 237 ആഴ്‌ച ഒന്നാം റാങ്ക് നിലനിർത്തിയതും റെക്കോഡാണ്. ഇപ്പോഴും അത് മറികടക്കാന്‍ മറ്റുതാരങ്ങള്‍ക്കായിട്ടില്ല.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയ ഫെഡറർ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണിലും മുത്തമിട്ടു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീടനേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം നേടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.
വിരമിക്കല്‍ സന്ദേശത്തില്‍ ഫെഡററുടെ വാക്കുകൾ; ''എനിക്ക് 41 വയസായി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. ഇത് വളരെ കഠിനമായ തീരുമാനമാണ് '' ഫെഡറര്‍ വ്യക്തമാക്കി.