വാഴ്സോ: ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് വിടാനുറച്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ബയേൺ മ്യൂണിക്കിൽ തന്‍റെ ഉള്ളിൽ "എന്തോ മരണപ്പെട്ടു" എന്നാണ് താരം പറയുന്നത്. 2023വരെ കരാറുള്ള ലെവന്‍ഡോവ്‌സ്‌കിയെ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി ബയേണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ താരത്തിന്‍റെ ഡിമാന്‍റുകള്‍ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ബയേണ്‍, ക്ലബ് വിടാനുള്ള ലെവന്‍ഡോവ്‌സ്‌കിയുടെ തീരുമാനത്തോടും വിയോജിച്ചു.
ഇതിനിടെയിലും സമ്മർ ട്രാൻസ്‌ഫർ വിന്‍ഡോയിലൂടെ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. "ബയേൺ മ്യൂണിക്ക് വിടുകയെന്നതാണ് എന്‍റെ ഓരേയൊരു അവശ്യം. ബഹുമാനവും വിശ്വസ്തതയും ജോലിയെക്കാൾ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളാണ്.
ഒരു പരിഹാരം ഒരുമിച്ച് കണ്ടെത്തുക എന്നതാണ് ഏറ്റവും നല്ലത്. എന്‍റെയുള്ളിൽ എന്തോ മരണപ്പെട്ടു." 33കാരനായ പോളിഷ് താരം പറഞ്ഞു. ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബിനേയും താന്‍ പരിഗണിക്കുന്നില്ലെന്ന് ക്ലബിന്‍റെ പേരെടുത്ത് പറയാതെ ലെവന്‍ഡോവ്‌സ്‌കി വ്യക്തമാക്കി.
''ഒരു പ്രത്യേക ക്ലബ്ബിനെക്കുറിച്ച് ധാരാളം സംസാരമുണ്ട്. മറ്റ് ഓഫറുകൾ ഞാൻ പരിഗണിക്കുന്നില്ല.'' എന്നായിരുന്നു ലെവന്‍ഡോവ്‌സ്‌കി പറഞ്ഞത്. അതേസമയം ലെവന്‍ഡോവ്‌സ്‌കിക്ക് ബയേണുമായി കരാറുണ്ടെന്നും താരം ക്ലബിനൊപ്പം തന്നെ അടുത്ത സീസണിലും തുടരുമെന്നുമാണ് ക്ലബ് പ്രസിഡന്‍റ് ഹെയ്‌നർ നേരത്തെ പ്രതികരിച്ചത്.