ETV Bharat / sports

പാഴ്‌വസ്‌തുക്കളാൽ ലയണൽ മെസിയുടെ കൂറ്റൻ ചിത്രം; റീസൈക്കിൾ ആർട്ടുമായി മുഹമ്മദ് ഫായിസ് - റീസൈക്കിൾ ആർട്ട് മലപ്പുറം

മൊറയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന ശേഖരിച്ച പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ച് ഒരാഴ്‌ചയോളം സമയമെടുത്താണ് മുഹമ്മദ് ഫായിസ് മെസിയുടെ ചിത്രം പൂർത്തിയാക്കിയത്

പാഴ്‌വസ്‌തുക്കളാൽ ലയണൽ മെസിയുടെ കൂറ്റൻ ചിത്രം; റീസൈക്കിൾ ആർട്ടുമായി മുഹമ്മദ് ഫായിസ്

author img

By

Published : Nov 9, 2022, 1:23 PM IST

മലപ്പുറം: ഉപയോഗശൂന്യമായ പാഴ്‌വസ്‌തുക്കളാൽ യുവാവിന്‍റെ കരവിരുതിൽ വിരിഞ്ഞത് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൂറ്റൻ ചിത്രം. ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ സ്വദേശി മുഹമ്മദ് ഫായിസാണ് റീസൈക്കിൾ ആർട്ടിലൂടെ മെസിയുടെ മനോഹര ചിത്രം നിർമിച്ചെടുത്തത്. ചിത്രം മൊറയൂരിൽ നടന്ന പ്രത്യേക പരിപാടിയിൽ പി ഉബൈദുള്ള എംഎൽഎ നാടിന് സമർപ്പിച്ചു.

പാഴ്‌വസ്‌തുക്കളാൽ ലയണൽ മെസിയുടെ കൂറ്റൻ ചിത്രം; റീസൈക്കിൾ ആർട്ടുമായി മുഹമ്മദ് ഫായിസ്

ഖത്തർ ഫിഫ വേൾഡ് കപ്പിനെ വരവേൽക്കുന്നതിനായാണ് മൊറയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്‌ക്കും, ഗ്രീൻ വോംസിനും വേണ്ടി ഫായിസ് ഇത്തരത്തിലൊരു വേറിട്ട ചിത്രം നിർമിച്ചത്. മൊറയൂർ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ നിന്ന് ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിച്ച പാഴ്‌ വസ്‌തുക്കൾ മാത്രം ഉപയോഗിച്ച് ഒരാഴ്‌ചയോളം സമയമെടുത്താണ് ഫായിസ് ചിത്രം പൂർത്തിയാക്കിയത്.

12 അടി നീളവും എട്ടടി വീതിയുമുള്ള ചിത്രത്തില്‍ പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പ്, ഇലക്ട്രോണിക് വസ്‌തുക്കൾ, കളിപ്പാട്ടങ്ങൾ, പേന മുതലായ പാഴ്‌വസ്‌തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. വെള്ള നിറത്തിലുള്ള ബോർഡിൽ ലയണൽ മെസിയുടെ ചിത്രം വരച്ച് അതിൽ പാഴ്‌വസ്‌തുക്കൾ വളരെ സൂക്ഷ്‌മതയോടെ ഒട്ടിച്ചാണ് ചിത്രം നിർമിക്കുന്നത്.

ALSO READ: റീസൈക്കിൾ ആർട്ട്: ഫായിസിന്‍റെ കരവിരുതിൽ വിരിഞ്ഞത് മഹാത്മാഗാന്ധിയുടെ കൂറ്റൻ ചിത്രം

കോഴിക്കോട് ഫൈൻ ആർട്‌സ് കോളജിൽ പഠനം പൂർത്തിയാക്കിയ ഫായിസ് ഇതിനകം മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള നിരവധി പ്രമുഖരുടെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വളരെയധികം സന്തോഷമുണ്ടെന്നും ഫായിസ് പറഞ്ഞു. കല്ലരട്ടിക്കൽ സ്വദേശി മുഹമ്മദലി, സുബൈദ ദമ്പതികളുടെ മകനാണ് ഫായിസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.