ETV Bharat / sports

ലാ ലിഗ ക്രിസ്റ്റ്യാനോയും മെസിയും ആയിരുന്നു, ഇപ്പോൾ അത് വംശീയവാദികളുടേതാണ് : വിനീഷ്യസ് ജൂനിയർ - വംശീയവാദികൾ

വിനീഷ്യസ് ജൂനിയർ ലാ ലിഗയിൽ വീണ്ടും വംശീയ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. അവസാനമായി വലൻസിയക്കെതിരായ മത്സരത്തിലാണ് താരത്തെ ആരാധകൻ കുരങ്ങൻ എന്ന് വിളിച്ച് ആക്ഷേപിച്ചത്

Vinicius  വിനീഷ്യസ് ജൂനിയർ  Racism against Vinicius  real madrid vs valencia  La Liga  സ്‌പാനിഷ് ലീ​ഗ്  laliga news
ലാ ലിഗ ഇപ്പോൾ അത് 'വംശീയവാദികളുടേതാണ്': വിനീഷ്യസ് ജൂനിയർ
author img

By

Published : May 22, 2023, 2:49 PM IST

മാഡ്രിഡ് : ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ, ലയണൽ മെസി അടക്കം മികച്ച താരങ്ങളുടേതായിരുന്ന സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിന് പിന്നാലെയായിരുന്നു താരത്തിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം വലൻസിയക്കെതിരായ മത്സരത്തിലാണ് താരം വീണ്ടും ആരാധകരുടെ അധിക്ഷേപങ്ങൾക്ക് ഇരയായത്.

സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരിൽ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടതോടെ മത്സരം പത്ത് മിനിറ്റോളം നിർത്തിവച്ചു. തുടർന്ന് കളി പുനരാരംഭിച്ചുവെങ്കിലും വലൻസിയ ഗോൾകീപ്പറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട വിനീഷ്യസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി.

  • Não foi a primeira vez, nem a segunda e nem a terceira. O racismo é o normal na La Liga. A competição acha normal, a Federação também e os adversários incentivam. Lamento muito. O campeonato que já foi de Ronaldinho, Ronaldo, Cristiano e Messi hoje é dos racistas. Uma nação…

    — Vini Jr. (@vinijr) May 21, 2023 " class="align-text-top noRightClick twitterSection" data=" ">

മത്സരശേഷം വിനീഷ്യസ് പ്രതികരണവുമായി രംഗത്തെത്തി. ലാ ലി​ഗയിൽ വംശീയാധിക്ഷേപം നേരിടുന്നത് ഇതാദ്യമല്ലെന്നും ലീ​ഗിൽ ഇത് സാധാരണമായിരിക്കുന്നുവെന്നും താരം ചൂണ്ടിക്കാട്ടി. ലാലിഗ ഫെഡറേഷനും സ്വഭാവികമെന്നോണമാണ് ഇതിനെ നോക്കിക്കാണുന്നത്. എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. തുടർച്ചയായി നടക്കുന്ന മോശം സംഭവങ്ങൾ എനിക്ക് പ്രതിരോധിക്കാനാവില്ല. പക്ഷേ വംശീയവാദികൾക്കെതിരെ ഞാൻ അവസാനം വരെ പോരാടും' - വിനീഷ്യസ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

ALSO READ : അര ഡസന്‍ പരാതികള്‍, വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപത്തില്‍ നടപടി മാത്രമില്ല

മെസ്റ്റല്ലയിൽ (സെവിയ്യയുടെ സ്റ്റേഡിയം) എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും വിദ്വേഷ കുറ്റകൃത്യം കണ്ടെത്തിയാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും ലാ ലിഗ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ ലാ ലിഗ ഒമ്പത് തവണ പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ലാ ലിഗ വർഷങ്ങളായി ഇത്തരത്തിലുള്ള പെരുമാറ്റത്തിനെതിരെ കളിക്കളത്തിലും പുറത്തും പോരാടുകയും കളിയുടെ നല്ല മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്' - അധികൃതർ വ്യക്‌തമാക്കി.

  • Ya que los que deberían no te explican qué es y qué puede hacer @LaLiga en los casos de racismo, hemos intentado explicártelo nosotros, pero no te has presentado a ninguna de las dos fechas acordadas que tú mismo solicitaste. Antes de criticar e injuriar a @LaLiga, es necesario… https://t.co/pLCIx1b6hS pic.twitter.com/eHvdd3vJcb

    — Javier Tebas Medrano (@Tebasjavier) May 21, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ന് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു സംഭവശേഷം റയൽ പരിശീലകൻ കാർലോസ് ആഞ്ചലോട്ടിയുടെ പ്രതികരണം. ബ്രസീൽ പ്രസിഡന്‍റ് ലുല ഡാ സിൽവ, മുൻ ബ്രസീൽ താരം റൊണാൾഡോ എന്നിവരും വിനീഷ്യസ് ജൂനിയറിന് പിന്തുണയുമായി രം​ഗത്തെത്തി. ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് എഡ്‌നാൾഡോ റോഡ്രിഗസും സംഭവത്തെ രൂക്ഷമായി വിമർശിച്ചു.

ALSO READ : പരസ്‌പരം ബഹുമാനിക്കുക, നൃത്തം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഉദ്ദേശമില്ല: വിനീഷ്യസ് ജൂനിയർ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ലാ ലിഗയിൽ നമ്മൾ ഇപ്പോൾ കാണുന്നതുപോലെയുള്ള മോശം സംഭവങ്ങൾ അരങ്ങേറാൻ പോകുന്നു..? വംശീയതയുടെ ക്രൂരമായ പ്രവൃത്തികളിൽ ഇനിയും എത്രകാലം മനുഷ്യത്വം വെറും കാഴ്‌ചക്കാരനായി തുടരും. വംശീയതയുള്ളിടത്ത് സന്തോഷമില്ല. ഞങ്ങളുടെ എല്ലാ വാത്സല്യവും എല്ലാ ബ്രസീലുകാരുടെയും സ്നേഹവും നിങ്ങൾക്കുണ്ട് വിനീഷ്യസ്'- ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ ഇൻസ്റ്റഗ്രാമിൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ റോഡ്രിഗസ് വ്യക്തമാക്കി.

ALSO READ : ലീഗ് ഏതുമാകട്ടെ, എതിരാളികൾ ആരുമാകട്ടെ... കിരീടം പെപ് തന്ത്രത്തിന് തന്നെ... ഇത് ആധുനിക ഫുട്‌ബോളിലെ സൂപ്പർ പരിശീലകൻ

വലൻസിയക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. 33-ാം മിനിട്ടിൽ ഡിയാഗോ ലോപ്പസാണ് വലൻസിയയുടെ വിജയഗോൾ നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.