ETV Bharat / sports

UCL | മിന്നലായി ബെൻസേമ; ചെൽസിയോട് കണക്ക് തീർത്ത് റയൽ, ബയേണിനെ അട്ടിമറിച്ച് വിയ്യാറയല്‍ - ഹാട്രിക്കുമായി ബെൻസേമ തിളങ്ങി

കിരീടം നിലനിർത്താനുള്ള മോഹവുമായി ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ ചെൽസിയെ ഹാട്രിക്കുമായി തിളങ്ങിയ ബെൻസേമയുടെ മികവിലാണ് റയൽ തോൽപ്പിച്ചത്.

unstoppable Benzema  hattrick for benzema  real madrid vs chelsea  villarreal stun bayern munich  villarreal vs bayern munich  റയൽ ചെൽസിയെ വീഴ്ത്തി  വിയ്യാറയൽ ബയണിനെ അട്ടിമറിച്ചു  ഹാട്രിക്കുമായി ബെൻസേമ തിളങ്ങി  ഡൻജൂമയാണ് വിയ്യാറയലിന്‍റെ വിജയഗോൾ നേടിയത്
UCL | മിന്നലായി ബെൻസേമ; ചെൽസിയോട് കണക്ക് തീർത്ത് റയൽ, ബയേണിനെ അട്ടിമറിച്ച് വിയ്യാറയല്‍
author img

By

Published : Apr 7, 2022, 9:07 AM IST

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങളുടെ ആദ്യ പാദത്തിൽ സ്‌പാനിഷ് ക്ലബ്ബുകളായ റയൽ മഡ്രിഡിനും വിയ്യാറയലിനും ജയം. ചെൽസിയെ അവരുടെ തട്ടകത്തിൽ നേരിട്ട റയൽ മഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജയം നേടിയത്. വിയ്യാറയൽ സ്വന്തം തട്ടകത്തിൽ ജർമൻ വമ്പൻമാരായ ബയണ്‍ മ്യൂണിച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു.

  • ⏰ RESULTS ⏰

    Champions League nights. Undefeated.

    😮 Benzema hat-trick inspires Real Madrid in London; Havertz heads in consolation

    😱 Arnaut Danjuma scores Villarreal winner against Bayern

    🔮 What will happen in the second legs?#UCL

    — UEFA Champions League (@ChampionsLeague) April 6, 2022 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ സീസണിൽ തങ്ങളെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ ചെൽസിയോട് കണക്ക് തീർക്കാനിറങ്ങിയ റയലിന് മികച്ച തുടക്കമാണ് ലഭിച്ചത്. കിരീടം നിലനിർത്താനുള്ള മോഹവുമായി ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ ചെൽസിയെ ഹാട്രിക്കുമായി തിളങ്ങിയ ബെൻസേമയുടെ മികവിലാണ് റയൽ തോൽപ്പിച്ചത്. 21, 24, 46 മിനിറ്റുകളിലായാണ് ബെൻസേമ ഹാട്രിക്ക് നേടിയത്.

ആദ്യപകുതിയിൽ മൂന്ന് മിനിറ്റിനിടെ ഹെഡറിലൂടെ നേടിയ ഇരട്ടഗോളുകളോടെയാണ് ബെൻസേമ ഗോൾവേട്ട തുടങ്ങിയത്. നാൽപതാം മിനുറ്റില്‍ ഹാവേർട്ട്സ് ഒരു ഗോൾ മടക്കിയെങ്കിലും ചെല്‍സിക്ക് അതുപോരായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാട്രിക്ക് പൂർത്തിയാക്കിയ ബെൻസേമ റയലിന്‍റെ വിജയം ഉറപ്പിച്ചു.

  • ⚪️ Karim Benzema becomes just the fourth player in history to score 80+ goals in the Champions League 👏#UCL pic.twitter.com/2oLxdhjKil

ALSO READ: UCL |ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ; ആദ്യ പാദം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ

അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജിക്ക് എതിരെയും ഹാട്രിക് നേടിയ ബെൻസേമ, ക്രിസ്റ്റ്യാനേ റൊണാൾഡോക്ക് ശേഷം നോക്കൗട്ട് റൗണ്ടിൽ ഹാട്രിക് നേടുന്ന ആദ്യ താരമാണ്.

മറ്റൊരു മത്സരത്തിൽ കരുത്തരായ ബയൺ മ്യൂണിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് വിയ്യാറയൽ അട്ടിമറിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എട്ടാം മിനിറ്റിൽ അർനൗട്ട് ഡൻജൂമയാണ് വിയ്യാറയലിന്‍റെ വിജയഗോൾ നേടിയത്. വിയ്യാറയൽ നിരധി അവസരങ്ങൾ പാഴാക്കിയതിനാൽ ബയേണിന്‍റെ തോൽവി ഒരു ഗോളിലൊതുങ്ങി. 2017നു ശേഷം ഇതാദ്യമായാണ് ചാംപ്യൻസ് ലീഗിൽ എതിരാളികളുടെ തട്ടകത്തിൽ ബയൺ തോൽവി വഴങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.