ETV Bharat / sports

'ഓസ്‌ട്രേലിയൻ പരമ്പര വിജയത്തിന്‍റെ ക്രെഡിറ്റ് ചിലർ തട്ടിയെടുത്തു'; ശാസ്‌ത്രിക്കെതിരെ ഒളിയമ്പുമായി രഹാനെ

author img

By

Published : Feb 11, 2022, 8:51 AM IST

വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിൽ അജങ്ക്യ രഹാനെയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

Rahane blaming Ravi Shastri  Rahane about test win against Australia  Rahane says Someone else took credit for decisions he took in Australia  ശാസ്‌ത്രിക്കെതിരെ ഒളിയമ്പുമായി രഹാനെ  രവി ശാസ്‌ത്രിക്കെതിരെ രഹാനെ  ഓസ്‌ട്രേലിയൻ വിജയത്തിന്‍റെ ക്രെഡിറ്റ് തട്ടിയെടുത്തുവെന്ന് രഹാനെ
'ഓസ്‌ട്രേലിയൻ പരമ്പര വിജയത്തിന്‍റെ ക്രെഡിറ്റ് ചിലർ തട്ടിയെടുത്തു'; ശാസ്‌ത്രിക്കെതിരെ ഒളിയമ്പുമായി രഹാനെ

ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര വിജയത്തിലൂടെ ചരിത്രനേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ആദ്യ ടെസ്റ്റിൽ 36 റണ്‍സിന് ഓൾ ഔട്ട് ആയി തോൽവിയോടെ നാണം കെട്ടിട്ടും, വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയിട്ടും, ഒട്ടുമിക്ക താരങ്ങളും പരിക്കിന്‍റെ പിടിയിൽ ആയിട്ടും 2-1 ടെസ്റ്റ് പരമ്പര നേടിയത് അജിങ്ക്യ രഹാനെയുടെ നായകത്വത്തിലായിരുന്നു. എന്നാൽ കളിക്കളത്തിലും ഡ്രസിങ് റൂമിലും തനെടുത്ത പല തീരുമാനങ്ങളുടേയും ക്രഡിറ്റ് മറ്റു ചിലർ തട്ടിയെടുക്കുകയാണെന്ന് തുറഞ്ഞു പറഞ്ഞിരിക്കുകയാണ് രഹാനെ.

ഓസ്‌ട്രേലിയയില്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് നന്നായി അറിയാം. അത് ആരോടും പറഞ്ഞുനടക്കേണ്ട ആവിശ്യമില്ല. പറഞ്ഞ് അംഗീകാരം നേടുകയെന്നത് എന്‍റെ സ്വഭാവമല്ല. അന്ന് കളത്തിലും ഡ്രസിങ് റൂമിലും ഞാനെടുത്ത പല തീരുമാനങ്ങളുടെയും അംഗീകാരം ലഭിച്ചത് മറ്റ് പലര്‍ക്കുമാണ്. എന്നെ സംബന്ധിച്ച് പരമ്പര നേടുകയെന്നത് വളരെ പ്രധാനപ്പെട്ടതായിരുന്നു. ചരിത്ര പരമ്പര തന്നെയായിരുന്നു അത്, രഹാനെ പറഞ്ഞു.

ALSO READ: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദീപിക പള്ളിക്കല്‍ കോര്‍ട്ടിലേക്ക്

പരമ്പരയിൽ ഞാൻ അത് ചെയ്‌തു, ഇത് ചെയ്‌തു, ആ തീരുമാനം എന്‍റേതായിരുന്നു തുടങ്ങി പല പ്രസ്‌താവനകൾ നടത്തിയവരുണ്ട്. അവരുടെ പണി അവർ ചെയ്യട്ടെ. എന്‍റെ മനസ് പറഞ്ഞത് കേട്ട് ഞാൻ എന്തൊക്കെ ചെയ്‌തുവെന്ന് എനിക്കറിയാം. ഞാൻ സ്വയം പുകഴ്‌ത്താറില്ല. എന്‍റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. ഇനിയും ഒരുപാട് ക്രിക്കറ്റ് എന്നിൽ ബാക്കിയുണ്ട്, രഹാനെ കൂട്ടിച്ചേർത്തു.

അതേ സമയം ആരോപണത്തിൽ ആരെയും പരാമർശിച്ചിട്ടില്ലെങ്കിലും അന്നത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെയാണ് രാഹനെ ലക്ഷ്യമിട്ടത്. പരമ്പര വിജയത്തിന് കാരണം രവിശാസ്‌ത്രിയാണെന്നാണ് പൊതുവെയുള്ള ധാരണ. രവി ശാസ്‌ത്രിയും താനാണ് നേട്ടത്തിന് പിന്നിൽ എന്ന രീതിയിലായിരുന്നു സംസാരിച്ചിരുന്നത്. കോലിയുടെ അഭാവത്തിൽ ശാസ്ത്രിയുടെ തന്ത്രങ്ങളായിരുന്നു മത്സരം വിജയിപ്പിച്ചത് എന്നായിരുന്നു പൊതുവെയുള്ള ധാരണ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.