ETV Bharat / sports

ലേവര്‍ കപ്പ് : ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഒപ്പം കളിച്ചു ; പിന്നാലെ പിന്മാറി റാഫേൽ നദാൽ - റോജര്‍ ഫെഡറര്‍

ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഒപ്പം കളിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് റാഫേൽ നദാൽ

Rafael Nadal withdraws from Laver Cup  Rafael Nadal  Laver Cup  Roger Federer s retirement match  ലേവര്‍ കപ്പ്  ലേവര്‍ കപ്പില്‍ നിന്നും റാഫേൽ നദാൽ പിന്മാറി  റാഫേൽ നദാൽ  റോജര്‍ ഫെഡറര്‍
ലേവര്‍ കപ്പ്: ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഒപ്പം കളിച്ചു; പിന്നാലെ പിന്മാറി റാഫേൽ നദാൽ
author img

By

Published : Sep 24, 2022, 6:02 PM IST

ലണ്ടന്‍ : ലേവര്‍ കപ്പില്‍ നിന്നും സ്‌പാനിഷ്‌ താരം റാഫേൽ നദാൽ പിന്മാറി. ടൂര്‍ണമെന്‍റിന്‍റെ ഡബിൾസ് ഇനത്തിൽ റോജർ ഫെഡറര്‍ക്കൊപ്പം കളിച്ചതിന് ശേഷമാണ് നദാലിന്‍റെ പിന്മാറ്റം. ടീം യൂറോപ്പിനായി കളത്തിലിറങ്ങിയ ഫെഡററും നദാലും അമേരിക്കന്‍ താരങ്ങളായ ജാക്ക് സ്റ്റോക്ക്-ഫ്രാൻസിസ് തിയാഫോ സഖ്യത്തോട് തോറ്റിരുന്നു.

നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച ഫെഡററുടെ കരിയറിലെ അവസാന പ്രൊഫഷണല്‍ മത്സരമായിരുന്നു ഇത്. കളിക്കളത്തില്‍ ശക്തമായ എതിരാളി ആയിരുന്നുവെങ്കിലും തന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ നദാലിനൊപ്പം ഇറങ്ങാന്‍ ഫെഡറര്‍ തീരുമാനിക്കുകയായിരുന്നു.

കായിക ചരിത്രത്തിലെ അത്ഭുതകരമായ നിമിഷത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് മത്സര ശേഷം നദാല്‍ പ്രതികരിച്ചു. ഒന്നിച്ച് പങ്കിട്ട ഓര്‍മ്മകള്‍ മറക്കാനാവാത്തവയാണ്.

റോജര്‍ കളം വിടുമ്പോള്‍ തന്‍റെ ജീവിതത്തിലെ ഒരു ഭാഗം കൂടിയാണ് കൂടെ പോകുന്നത്. പ്രധാന നിമിഷങ്ങളിലെല്ലാം ഒപ്പവും മുന്‍പുമായി ഫെഡറര്‍ ഉണ്ടായിരുന്നു. തന്‍റെ വികാരങ്ങള്‍ വാക്കിനാല്‍ മാത്രം വിവരിക്കാന്‍ കഴിയുന്നതല്ലെന്നും നദാല്‍ പറഞ്ഞു.

നദാലിന് പകരം ബ്രിട്ടീഷ് താരം കാമറൂൺ നോറിയാണ് ടീം യൂറോപ്പിന്‍റെ ഭാഗമാവുക. അടുത്ത ദിവസത്തെ സിംഗിൾസ് മത്സരത്തിൽ ടീം വേൾഡിന്‍റെ ടെയ്‌ലർ ഫ്രിറ്റ്‌സുമായി നോറി കളിക്കും. റോജർ ഫെഡറർക്ക് പകരം മാറ്റിയോ ബെറെറ്റിനി കളിക്കാനിറങ്ങും. നൊവാക് ജോക്കോവിച്ച്, ആൻഡി മുറെ എന്നിവരാണ് ടീം യൂറോപ്പിലെ മറ്റ് താരങ്ങള്‍.

അതേസമയം മത്സരത്തിന് ശേഷമുള്ള വിടവാങ്ങല്‍ പ്രസംഗത്തിൽ നിറകണ്ണുകളോടെയാണ് ഫെഡറര്‍ ആരാധകരോട് നന്ദി പറഞ്ഞത്. വികാരങ്ങള്‍ നിയന്ത്രിക്കാനാവാതെ താരം പൊട്ടിക്കരഞ്ഞത് സ്റ്റേഡിയത്തിലുണ്ടായിരുന്ന റാഫേൽ നദാല്‍ അടക്കമുള്ള മുഴുവൻ പേരെയും കണ്ണീരിലാഴ്‌ത്തി.

'ഇത് ഒരു അത്ഭുതകരമായ ദിവസമാണ്. എനിക്ക് സന്തോഷമുണ്ട്, സങ്കടമില്ല. ഇവിടെ വന്നതിൽ വലിയ സന്തോഷം തോന്നുന്നു. ഒരിക്കൽ കൂടി ഞാൻ എന്‍റെ ഷൂസ് കെട്ടുന്നത് ആസ്വദിച്ചു. എല്ലാത്തിന്‍റെയും അവസാനമായിരുന്നു.

also read: 'ഏറ്റവും വലിയ എതിരാളി, ഏറ്റവും മികച്ച സുഹൃത്ത്'; ഫെഡററുടെ വിരമിക്കലില്‍ കണ്ണീരണിഞ്ഞ് നദാല്‍

എല്ലാ മത്സരങ്ങളും രസകരമായിരുന്നു. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ളതിനാൽ മത്സരത്തിൽ എനിക്ക് അത്രത്തോളം സമ്മർദം അനുഭവപ്പെട്ടിരുന്നില്ല.റാഫയ്‌ക്കൊപ്പം ഒരേ ടീമിൽ കളിക്കുന്നത് സന്തോഷകരമാണ്. എനിക്ക് ഇതൊരു ആഘോഷമായി തോന്നുന്നു.

ഇത് തന്നെയാണ് ഞാൻ ആഗ്രഹിച്ചതും. ഇതൊരു മനോഹരമായ യാത്രയാണ്. നന്ദി. നിരവധി പേർ ഇന്ന് എന്നെ പ്രോത്സാഹിപ്പിക്കാനായി ഇവിടെയെത്തി. എല്ലാവർക്കും നന്ദി' - വാക്കുകൾ മുഴുമിപ്പിക്കാനാവാതെ നിറഞ്ഞ കണ്ണുകളോടെ ഫെഡറർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.