മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ സൂപ്പർ താരം റാഫേൽ നദാല്‍ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് നദാൽ തകർത്തത്. സ്കോർ: 6–3, 6–2, 3–6, 6–3. സ്റ്റെഫാനോസ് സിറ്റ്‌സിപാസ്- ഡാനില്‍ മെദ്വെദേവ് മത്സരത്തിലെ വിജയിയെ നദാൽ ഫൈനലിൽ നേരിടും.
-
It's a sixth #AusOpen final for @RafaelNadal 🙌
— #AusOpen (@AustralianOpen) January 28, 2022 " class="align-text-top noRightClick twitterSection" data="
He outlasts Matteo Berrettini in a 6-3 6-2 3-6 6-3 thriller 👏 #AusOpen · #AO2022
🎥: @wwos · @espn · @eurosport · @wowowtennis pic.twitter.com/UIbtfGbKvq
">It's a sixth #AusOpen final for @RafaelNadal 🙌
— #AusOpen (@AustralianOpen) January 28, 2022
He outlasts Matteo Berrettini in a 6-3 6-2 3-6 6-3 thriller 👏 #AusOpen · #AO2022
🎥: @wwos · @espn · @eurosport · @wowowtennis pic.twitter.com/UIbtfGbKvqIt's a sixth #AusOpen final for @RafaelNadal 🙌
— #AusOpen (@AustralianOpen) January 28, 2022
He outlasts Matteo Berrettini in a 6-3 6-2 3-6 6-3 thriller 👏 #AusOpen · #AO2022
🎥: @wwos · @espn · @eurosport · @wowowtennis pic.twitter.com/UIbtfGbKvq
ഓസ്ട്രേലിയൻ ഓപ്പണിൽ നദാലിന്‍റെ ആറാമത്തെ ഫൈനലാണിത്. കരിയറിലെ 29-ാം ഗ്രാൻഡ് സ്ലാം ഫൈനലും. ഫൈനലിൽ വിജയിക്കാനായാൽ 21 ഗ്രാൻഡ് സ്ലാം കിരീടം എന്ന അപൂർവനേട്ടം നദാലിന് സ്വന്തമാക്കാം. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം 20 ഗ്രാൻഡ് സ്ലാം കിരീടവുമായി തുല്യതയിലാണ് നദാൽ ഇപ്പോൾ.
-
VAMOS‼️
— #AusOpen (@AustralianOpen) January 28, 2022 " class="align-text-top noRightClick twitterSection" data="
🇪🇸 @rafaelnadal reaching new heights 🙌#AusOpen • #AO2022 pic.twitter.com/51AEGzuxjf
">VAMOS‼️
— #AusOpen (@AustralianOpen) January 28, 2022
🇪🇸 @rafaelnadal reaching new heights 🙌#AusOpen • #AO2022 pic.twitter.com/51AEGzuxjfVAMOS‼️
— #AusOpen (@AustralianOpen) January 28, 2022
🇪🇸 @rafaelnadal reaching new heights 🙌#AusOpen • #AO2022 pic.twitter.com/51AEGzuxjf
ALSO READ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡാനിയേല കോളിൻസ് ഫൈനലില്‍; എതിരാളി ബാര്‍ട്ടി
സെമിയിൽ എതിരാളിയെ തീർത്തും നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്ന നദാലിന്‍റെ പ്രകടനം. ആദ്യ രണ്ട് ഗെയിമുകളും അനായാസം തന്നെ താരം സ്വന്തമാക്കി. എന്നാൽ മൂന്നാം ഗെയിം അട്ടിമറി പ്രകടനത്തിലൂടെ ബെരറ്റിനി സ്വന്തമാക്കിയെങ്കിലും നാലാം ഗെയിമിൽ നദാൽ ശക്തമായി തിരിച്ചെത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു.