ETV Bharat / sports

ഫിഫ കണ്ണുരുട്ടി; 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കില്ലെന്ന് യൂറോപ്യൻ ടീമുകള്‍ - വിര്‍ജില്‍ വാന്‍ ഡെക്ക്

സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു സമൂഹത്തിനെതിരായ ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് മഴവില്‍ വര്‍ണത്തില്‍ 'വണ്‍ ലൗ' എന്ന് എഴുതിയ ആംബാന്‍ഡ് ധരിക്കുമെന്ന് ചില യൂറോപ്യന്‍ ടീമുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Qatar World Cup  FIFA  FIFA World Cup 2022  European captains ditch One Love arm band  One Love arm band Qatar World Cup  harry kane  Virgil van Dijk  വണ്‍ ലൗ ആംബാന്‍ഡ്  ഫിഫ  ഹാരി കെയ്‌ന്‍  വിര്‍ജില്‍ വാന്‍ ഡെക്ക്
ഫിഫ കണ്ണുരുട്ടി; 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കില്ലെന്ന് യൂറോപ്യൻ ടീമുകള്‍
author img

By

Published : Nov 21, 2022, 6:04 PM IST

ദോഹ: ഖത്തര്‍ ലോകകപ്പില്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ഇംഗ്ലണ്ടും ജർമനിയുമടക്കമുള്ള ഏഴ്‌ യൂറോപ്യൻ ടീമുകള്‍. ഫിഫയുടെ അച്ചടക്ക നടപടി ഭീഷണിയെത്തുടർന്നാണ് പിന്മാറ്റം. സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു സമൂഹത്തിനെതിരായ ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് മഴവില്‍ വര്‍ണത്തില്‍ 'വണ്‍ ലൗ' എന്ന് എഴുതിയ ആംബാന്‍ഡ് ധരിക്കുമെന്ന് ചില യൂറോപ്യന്‍ ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ടിനെയും ജർമനിയേയും കൂടാതെ വെയ്ല്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ടീമുകളാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നത്. കായിക ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഫിഫയുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് അറിയിച്ച് ഏഴ്‌ ടീമുകളും സംയുക്ത പ്രസ്‌താവനയിറക്കിയിട്ടുണ്ട്. ഫിഫയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നും ടീമുകള്‍ അറിയിച്ചു.

അംഗീകാരമില്ലാത്ത കിറ്റ് ധരിക്കുന്ന കളിക്കാർക്ക് മഞ്ഞ കാർഡ് നല്‍കാമെന്നാണ് ഫിഫയുടെ നിയമം. ഇന്ന് ഇറാനെതിരെ ഇറങ്ങുമ്പോള്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌ന്‍ പ്രഖ്യാപിച്ചിരുന്നു. സെനഗലിനെതിരായ കളിക്ക് ആംബാന്‍ഡ് ധരിക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡെക്കും വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഫിഫ അച്ചടക്ക ഭീഷണി ഉയര്‍ത്തിയത്.

also read: "ധീരരായ അവര്‍ക്കായി ഗോളുകള്‍ നേടണം'', ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഇറാന്‍ നായകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.