റിയൊ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നെയ്‌മര്‍ അടക്കമുള്ള പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി 26 അംഗ ടീമിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ ഫിലിപ്പെ കുടീഞ്ഞോയ്‌ക്ക് ടീമില്‍ ഇടം ലഭിച്ചില്ല.
ടീമില്‍ ഇടം പിടിച്ച പകുതിയോളം പേര്‍ ഇംഗ്ലീഷ് ക്ലബുകള്‍ക്കായി പന്തു തട്ടുന്നവരാണ്. 26ല്‍ 12 താരങ്ങളാണ് വിവിധ ഇംഗ്ലീഷ് ക്ലബുകള്‍ക്കായി കളിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ കളിക്കുന്ന ഇത്രയും താരങ്ങള്‍ ഒരേ സമയം ബ്രസീലിന്‍റെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുന്നത്. മൂന്ന് താരങ്ങളാണ് ബ്രസീലില്‍ തന്നെയുള്ള ക്ലബുകള്‍ക്കായി കളിക്കുന്നത്. ബാക്കിയുള്ള താരങ്ങള്‍ ഫ്രഞ്ച് ലീഗ്, ലാ ലിഗ, മെക്‌സിക്കന്‍ ലീഗ് എന്നിവയില്‍ കളിക്കുന്നവരാണ്.
ബ്രസീല്‍ സ്ക്വാഡിലെ താരങ്ങളേയും അവരുടെ ക്ലബുകളുമറിയാം
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമേറാസ്).
പ്രതിരോധനിര: ബ്രെമർ (യുവന്‍റസ്), എഡർ മിലിറ്റാവോ (റയൽ മാഡ്രിഡ്), മാർക്വിനോസ് (പിഎസ്‌ജി), തിയാഗോ സിൽവ (ചെൽസി), ഡാനിലോ (യുവന്‍റസ്), ഡാനിയൽ ആൽവ്സ് (പ്യൂമാസ്), അലക്‌സാന്‍ഡ്രോ (യുവന്‍റസ്), അലക്‌സ് ടെല്ലസ് (സെവിയ്യ).
മധ്യനിര: ബ്രൂണോ ഗ്വിമാറസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), എവർട്ടൺ റിബെയ്‌റോ (ഫ്ലമെംഗോ), ഫാബിഞ്ഞോ (ലിവർപൂൾ), ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം).
മുന്നേറ്റ നിര: ആന്‍റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗബ്രിയേൽ ജീസസ് (ആഴ്‌സണൽ), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്‌സണൽ), നെയ്‌മർ ജൂനിയർ (പിഎസ്‌ജി), പെഡ്രോ (ഫ്ലമെംഗോ), റഫീഞ്ഞ (ബാഴ്സലോണ), റിച്ചാർലിസൺ (ടോട്ടൻഹാം), റോഡ്രിഗോ (റയൽ മാഡ്രിഡ്), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്).