സുഞ്ചിയോൺ: കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റില്‍ ഇന്ത്യൻ താരം പിവി സിന്ധു സെമിയിൽ പുറത്തായി. ദക്ഷിണ കൊറിയയുടെ രണ്ടാം സീഡ് അൻ സെയോങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് മൂന്നാം സീഡ് പിവി സിന്ധു മടങ്ങുന്നത്. 49 മിനിറ്റ് നീണ്ട് നിന്ന പോരാട്ടത്തിൽ 14-21, 17-21 എന്ന സ്കോറിനാണ് കൊറിയൻ താരത്തിനു മുന്നിൽ സിന്ധു അടിയറവ് പറഞ്ഞത്.
തുടക്കം മുതൽ, ലോക കൊറിയൻ താരത്തിന്‍റെ മേധാവിത്വമായിരുന്നു. തുടക്കത്തിൽ തന്നെ 3-0 ന്‍റെ ലീഡെടുത്തു. ഒരിക്കൽ പോലും ഇന്ത്യൻ താരത്തെ ലീഡെടുക്കാൻ അനുവദിക്കാതെ 14-21 ന് ആദ്യ സെറ്റ് സ്വന്തമാക്കി.
ALSO READ: കൊറിയൻ ഓപ്പണ്‍ : പി.വി സിന്ധുവും കിഡംബി ശ്രീകാന്തും സെമിയിൽ
രണ്ടാം സെറ്റില്‍ ഒരു ഘട്ടത്തില്‍ പോയിന്‍റ് നില 9-9 എന്ന രീതിയില്‍ തുല്യതയിലെത്തിയെങ്കിലും അവിടെ നിന്ന് മുന്നേറാന്‍ സിന്ധുവിനായില്ല. പിന്നീട് തുടരെ പോയിന്‍റുകൾ നേടിയ കൊറിയൻ താരം 17-21 ന് സെറ്റും മത്സരവും സ്വന്തമാക്കി.