കോലാലംപൂർ: ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷന്‍റെ (BWF) ലോക റാങ്കിങിൽ അഞ്ചാം സ്ഥാനത്തേക്കെത്തി ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു. 26 ടൂർണമെന്‍റുകളിൽ നിന്ന് 87,218 പോയിന്‍റുമായാണ് സിന്ധു അഞ്ചാം സ്ഥാനത്തേക്കെത്തിയത്. ഓഗസ്റ്റിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിലെ സ്വർണ നേട്ടമാണ് സിന്ധുവിന് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയത്. മൂന്ന് വർഷത്തിന് ശേഷമാണ് സിന്ധു ആദ്യ അഞ്ചിലേക്ക് വീണ്ടും ഇടം നേടുന്നത്.
കണങ്കാലിനേറ്റ പരിക്കോടെയാണ് സിന്ധു ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. പിന്നാലെ താരം ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്‍റുകളിൽ നിന്ന് പിൻമാറിയിരുന്നു. പരിക്കിൽ നിന്ന് മുക്‌തയായ താരം കഴിഞ്ഞ ദിവസം മുതൽ പരിശീലനം പുനരാരംഭിച്ചു.
-
✅ @Pvsindhu1 back in top-5
— BAI Media (@BAI_Media) October 25, 2022 " class="align-text-top noRightClick twitterSection" data="
✅ @PRANNOYHSPRI on the verge of entering top-10
✅ Doubles pairs @arjunmr/@dhruvkapilaa, #Treesa/#Gayatri & #Ishaan/#Tanisha achieve their new career-high rank#HappyDiwali indeed! 😍🥳#BWFWorldRankings#IndiaontheRise#Badminton pic.twitter.com/39pIacO1Yj
">✅ @Pvsindhu1 back in top-5
— BAI Media (@BAI_Media) October 25, 2022
✅ @PRANNOYHSPRI on the verge of entering top-10
✅ Doubles pairs @arjunmr/@dhruvkapilaa, #Treesa/#Gayatri & #Ishaan/#Tanisha achieve their new career-high rank#HappyDiwali indeed! 😍🥳#BWFWorldRankings#IndiaontheRise#Badminton pic.twitter.com/39pIacO1Yj✅ @Pvsindhu1 back in top-5
— BAI Media (@BAI_Media) October 25, 2022
✅ @PRANNOYHSPRI on the verge of entering top-10
✅ Doubles pairs @arjunmr/@dhruvkapilaa, #Treesa/#Gayatri & #Ishaan/#Tanisha achieve their new career-high rank#HappyDiwali indeed! 😍🥳#BWFWorldRankings#IndiaontheRise#Badminton pic.twitter.com/39pIacO1Yj
അതേസമയം മലയാളി താരം എച്ച് എസ് പ്രണോയിയും റാങ്കിങ് മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തേക്കെത്തി. 26 ടൂർണമെന്‍റുകളിൽ നിന്ന് 64,330 പോയിന്‍റാണ് പ്രണോയ്‌ക്കുള്ളത്. ഇവരെ കൂടാതെ പുരുഷ ഡബിൾസ് ജോഡികളായ എംആർ അർജുൻ-ധ്രുവ് കപില സഖ്യം രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 19-ാം റാങ്കിലെത്തി.
വനിത ഡബിൾസ് ജോഡി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം നാല് സ്ഥാനം മെച്ചപ്പെടുത്തി 27-ാം റാങ്കിലെത്തി. ഈ വർഷം ഇരുവരും 88 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയിട്ടുള്ളത്. കൂടാതെ മിക്‌സഡ് ഡബിൾസ് ജോഡികളായ ഇഷാൻ ഭട്‌നഗർ- തനിഷ ക്രാസ്റ്റോ എന്നിവരും രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 29-ാം റാങ്കിലെത്തിയിട്ടുണ്ട്.