ലഖ്നൗ: സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു. സെമി ഫൈനൽ മത്സരത്തിനിടെ എതിരാളിയായ റഷ്യയുടെ എവ്ജെനിയ കൊസെറ്റ്സ്കായ പരിക്കേറ്റ് പിൻമാറിയതോടെയാണ് സിന്ധു ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.
-
PV Sindhu enters into the Final of #SyedModiInternational2022 pic.twitter.com/y15WsqRSHP
— Doordarshan Sports (@ddsportschannel) January 22, 2022 " class="align-text-top noRightClick twitterSection" data="
">PV Sindhu enters into the Final of #SyedModiInternational2022 pic.twitter.com/y15WsqRSHP
— Doordarshan Sports (@ddsportschannel) January 22, 2022PV Sindhu enters into the Final of #SyedModiInternational2022 pic.twitter.com/y15WsqRSHP
— Doordarshan Sports (@ddsportschannel) January 22, 2022
മത്സരത്തിന്റെ ആദ്യ ഗെയിം 21-11 ന് സിന്ധു അനായാസം സ്വന്തമാക്കിയിരുന്നു. ഇതിനിടെ കൊസെറ്റ്സ്കായ പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബൻസൂദ് ആണ് സിന്ധുവിന്റെ എതിരാളി.
ALSO READ: IPL 2022: ഐപിഎൽ 15-ാം സീസണ് ഇന്ത്യയിൽ; കാണികൾക്ക് പ്രവേശനമുണ്ടാകില്ല
ഇന്ത്യയുടെ മറ്റൊരു താരമായ അനുപമ ഉപാധ്യായയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കീഴടക്കിയാണ് മാളവിക ബൻസൂദ് ഫൈനലിൽ പ്രവേശനം നേടിയത്. സ്കോർ 19-21, 21-19, 21-7.