ബെംഗളൂരു : ലോകത്തെ ഏറ്റവും വലിയ ക്ലബ് കബഡി ടൂർണമെന്‍റായ പ്രോ കബഡി ലീഗിന്‍റെ എട്ടാം സീസണിന് നാളെ (ഡിസംബർ 22) ന് ബെംഗളൂരുവിൽ തുടക്കം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കബഡി ലീഗ് വീണ്ടും കളത്തിലെത്തുന്നത്. 2020-ല്‍ കൊവിഡ് മൂലം ടൂര്‍ണമെന്‍റ് നടത്തിയിരുന്നില്ല.
2019-ല്‍ നടന്ന അവസാന പ്രോ കബഡി ലീഗില്‍ ദബാങ് ഡല്‍ഹിയെ കീഴടക്കി ബംഗാള്‍ വാരിയേഴ്‌സാണ് കിരീടത്തില്‍ മുത്തമിട്ടത്. കരുത്തരായ യു മുംബയും ബെംഗളൂരു ബുൾസും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റൻസ് തമിഴ് തലൈവാസുമായി കൊമ്പുകോർക്കും. പതിവിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ദിവസവും മൂന്ന് മത്സരങ്ങളാണ് കളിക്കുന്നത്.
-
Lights! 🔆 Camera! 📹 #vivoProKabaddiIsBack! 🤩
— ProKabaddi (@ProKabaddi) December 13, 2021 " class="align-text-top noRightClick twitterSection" data="
December 22 onwards, #India will witness blockbusters every single night 🕺🏼
▶️ Here's a 'trailer' to get you in the mood for #SuperhitPanga 🔥 pic.twitter.com/ruIOtULWfJ
">Lights! 🔆 Camera! 📹 #vivoProKabaddiIsBack! 🤩
— ProKabaddi (@ProKabaddi) December 13, 2021
December 22 onwards, #India will witness blockbusters every single night 🕺🏼
▶️ Here's a 'trailer' to get you in the mood for #SuperhitPanga 🔥 pic.twitter.com/ruIOtULWfJLights! 🔆 Camera! 📹 #vivoProKabaddiIsBack! 🤩
— ProKabaddi (@ProKabaddi) December 13, 2021
December 22 onwards, #India will witness blockbusters every single night 🕺🏼
▶️ Here's a 'trailer' to get you in the mood for #SuperhitPanga 🔥 pic.twitter.com/ruIOtULWfJ
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ കബഡി ലീഗ് കൊടിയേറുന്നത്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ബെംഗളൂരൂ വൈറ്റ്ഫീല്‍ഡ് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ കോര്‍ട്ടിലാണ് മത്സരങ്ങള്‍. 12 ടീമുകളും ബയോ ബബിളിൽ ഈ വേദിയിൽ താമസിച്ചാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
ALSO READ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവയ്ക്കില്ലെന്ന് സംഘാടകര്‍
നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ വാരിയേഴ്‌സ്, മൂന്ന് തവണ ചാമ്പ്യൻമാരായ പട്‌ന പൈറേഴ്‌സ്, ഒരു തവണ വീതം ചാമ്പ്യൻമാരായിട്ടുള്ള യു മുംബ, ബംഗളൂരു ബുൾസ്, ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് എന്നിവരാണ് ലീഗിലെ പ്രമുഖർ. ഇതുവരെ ഏഴ് സീസണുകള്‍ അവസാനിച്ചപ്പോള്‍ പാട്‌ന പൈറേറ്റ്‌സാണ് ഏറ്റവുമധികം തവണ കിരീടം നേടിയത്. മൂന്ന് തവണയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്.
-
𝙏𝙝𝙚 𝙬𝙖𝙞𝙩 𝙞𝙨 𝙖𝙡𝙢𝙤𝙨𝙩 𝙤𝙫𝙚𝙧! ⏳⌛⏳
— U Mumba (@umumba) December 21, 2021 " class="align-text-top noRightClick twitterSection" data="
1⃣ DAY TO GO! 🚀🚀🚀
Drop an emoji to describe how excited you are! 😍@AtrachaliFazel | #vivoProKabaddiIsBack | #UMumba | #MeMumba | #Mumboys | #WeAreMumba | #WeAreMumbai pic.twitter.com/mtjIRGInNa
">𝙏𝙝𝙚 𝙬𝙖𝙞𝙩 𝙞𝙨 𝙖𝙡𝙢𝙤𝙨𝙩 𝙤𝙫𝙚𝙧! ⏳⌛⏳
— U Mumba (@umumba) December 21, 2021
1⃣ DAY TO GO! 🚀🚀🚀
Drop an emoji to describe how excited you are! 😍@AtrachaliFazel | #vivoProKabaddiIsBack | #UMumba | #MeMumba | #Mumboys | #WeAreMumba | #WeAreMumbai pic.twitter.com/mtjIRGInNa𝙏𝙝𝙚 𝙬𝙖𝙞𝙩 𝙞𝙨 𝙖𝙡𝙢𝙤𝙨𝙩 𝙤𝙫𝙚𝙧! ⏳⌛⏳
— U Mumba (@umumba) December 21, 2021
1⃣ DAY TO GO! 🚀🚀🚀
Drop an emoji to describe how excited you are! 😍@AtrachaliFazel | #vivoProKabaddiIsBack | #UMumba | #MeMumba | #Mumboys | #WeAreMumba | #WeAreMumbai pic.twitter.com/mtjIRGInNa
അതോടൊപ്പം എന്നും മികച്ച മത്സരം കാഴ്‌ചവയ്ക്കുന്ന ദബാങ് ഡെല്‍ഹി, ഗുജറാത്ത് ഫോർച്യൂൺ ജയന്‍റ്സ്, ഹരിയാന സ്റ്റീലേഴ്‌സ്, പുണേരി പാൾട്ടൺ, തമില്‍ തലൈവാസ്, തെലുഗു ടൈറ്റൻസ്, യുപി യോദ്ധ എന്നിവരും കൂടി ചേരുമ്പോൾ പ്രൊ കബഡി ലീഗിലെ ഓരോ മത്സരങ്ങള്‍ക്കും വാശിയേറും.