സർഖ (ജോർദാൻ): ഈജിപ്‌തിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ജോർദാനിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. യുവതാരം പ്രിയങ്ക ദേവിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.
-
Plenty of missed chances but the Blue Tigress battled their way to a narrow win. 🇮🇳🔥 #INDEGY #SF pic.twitter.com/fGvOjTTmYt
— Sevens Tigress (@sevenstigress) April 5, 2022 " class="align-text-top noRightClick twitterSection" data="
">Plenty of missed chances but the Blue Tigress battled their way to a narrow win. 🇮🇳🔥 #INDEGY #SF pic.twitter.com/fGvOjTTmYt
— Sevens Tigress (@sevenstigress) April 5, 2022Plenty of missed chances but the Blue Tigress battled their way to a narrow win. 🇮🇳🔥 #INDEGY #SF pic.twitter.com/fGvOjTTmYt
— Sevens Tigress (@sevenstigress) April 5, 2022
കളിയുടെ തുടക്കം മുതല്‍ ഇന്ത്യ മികച്ച അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. 18-ാം മിനിറ്റിൽ ക്യാപ്റ്റൻ ആശാലത ദേവിയുടെ ലോങ്ങ് റേഞ്ചറിൽ നിന്നും വന്ന റീബൗണ്ടിൽ നിന്നും ലീഡെടുക്കാനുള്ള അവസരം അഞ്ജു നഷ്‌ടപ്പെടുത്തി. മിനിറ്റുകൾക്കകം ദലിമയുടെ പാസിൽ നിന്നും മനീഷ ഗോളിനടുത്തെത്തിയെങ്കിലും ഈജിപ്ഷ്യൻ ഗോൾകീപ്പർ രക്ഷപ്പെടുത്തി.
-
Historic first win against an African nation.
— Dos_toev🇮🇳💛 (@DasThayo) April 6, 2022 " class="align-text-top noRightClick twitterSection" data="
India🇮🇳 goal against Egypt 🇪🇬
Goal scorer ⚽️:Priyangka Devi
Assist 👟:Dalima#BlueTigresses#IndianFootball#INDEGY@bluebattalions @extratimeml pic.twitter.com/oSIl1d9s7Q
">Historic first win against an African nation.
— Dos_toev🇮🇳💛 (@DasThayo) April 6, 2022
India🇮🇳 goal against Egypt 🇪🇬
Goal scorer ⚽️:Priyangka Devi
Assist 👟:Dalima#BlueTigresses#IndianFootball#INDEGY@bluebattalions @extratimeml pic.twitter.com/oSIl1d9s7QHistoric first win against an African nation.
— Dos_toev🇮🇳💛 (@DasThayo) April 6, 2022
India🇮🇳 goal against Egypt 🇪🇬
Goal scorer ⚽️:Priyangka Devi
Assist 👟:Dalima#BlueTigresses#IndianFootball#INDEGY@bluebattalions @extratimeml pic.twitter.com/oSIl1d9s7Q
32-ാം മിനിറ്റിൽ യുവതാരം പ്രിയങ്ക ഇന്ത്യക്ക് ലീഡ് നൽകി. രണ്ടാം പകുതിയിലും ഇന്ത്യ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ ഹയാം അബ്‌ദുല്ലത്തീഫ് ഈജിപ്‌തിനായി അവസാന ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ സൗമിയ ഇന്ത്യയുടെ രക്ഷക്കെത്തി. ഇനി അടുത്ത സൗഹൃദ മത്സരത്തിൽ ഇന്ത്യ ജോർദാനെ നേരിടും.