ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ (Premier League 2023-24) സ്വന്തം കാണികള്‍ക്ക് മുന്നില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഓള്‍ഡ്ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ (Premier League Points Table) നാലാം സ്ഥാനത്തുള്ള ബ്രൈറ്റനാണ് (Brighton) യുണൈറ്റഡിനെ വീഴ്‌ത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ബ്രൈറ്റണിന്‍റെ ജയം (Manchester United vs Brighton Score).
ലീഗില്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത് (Manchester United In Premier League). ആദ്യ അഞ്ച് റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 13-ാം സ്ഥാനത്താണ് എറിക് ടെന്‍ ഹാഗും സംഘവും (Manchester United In Premier League Points Table). ആദ്യ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രം നേടിയ ടീം ഇതുവരെ വഴങ്ങിയത് മൂന്ന് തോല്‍വികളാണ്.
-
Albion away days just get better and better! 😍 pic.twitter.com/Uv703VrqcN
— Brighton & Hove Albion (@OfficialBHAFC) September 16, 2023 " class="align-text-top noRightClick twitterSection" data="
">Albion away days just get better and better! 😍 pic.twitter.com/Uv703VrqcN
— Brighton & Hove Albion (@OfficialBHAFC) September 16, 2023Albion away days just get better and better! 😍 pic.twitter.com/Uv703VrqcN
— Brighton & Hove Albion (@OfficialBHAFC) September 16, 2023
വോള്‍വ്‌സിനെ (Wolves) തകര്‍ത്തുകൊണ്ടായിരുന്നു യുണൈറ്റഡ് (Manchester United vs Wolves Result) പുതിയ സീസണിലെ യാത്രയ്‌ക്ക് തുടക്കമിട്ടത്. എന്നാല്‍, രണ്ടാമത്തെ മത്സരത്തില്‍ ടോട്ടന്‍ഹാമിന് (Tottenham) മുന്നില്‍ അവര്‍ക്ക് എതിരില്ലാത്ത രണ്ട് ഗോളിന്‍റെ തോല്‍വി വഴങ്ങേണ്ടി വന്നു. പിന്നാലെ, നോട്ടിങ്‌ഹാം ഫോറസ്റ്റിനെ (Nottm Forest) തകര്‍ത്ത് വിജയവഴിയിലെത്തിയ ടീം അടുത്ത മത്സരത്തില്‍ ലിവര്‍പൂളിനോടും (Liverpool) തോല്‍ക്കുകയായിരുന്നു.
-
.@DeJesusOfiicial made it THREE! 🤯💥 pic.twitter.com/qRsYd56dKS
— Brighton & Hove Albion (@OfficialBHAFC) September 16, 2023 " class="align-text-top noRightClick twitterSection" data="
">.@DeJesusOfiicial made it THREE! 🤯💥 pic.twitter.com/qRsYd56dKS
— Brighton & Hove Albion (@OfficialBHAFC) September 16, 2023.@DeJesusOfiicial made it THREE! 🤯💥 pic.twitter.com/qRsYd56dKS
— Brighton & Hove Albion (@OfficialBHAFC) September 16, 2023
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രൈറ്റണോടും ടീമിന്‍റെ തോല്‍വി. ഓള്‍ഡ്ട്രഫോര്‍ഡില്‍ യുണൈറ്റഡിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ബ്രൈറ്റണ് സാധിച്ചിരുന്നു. മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി 20-ാം മിനിട്ടില്‍ തന്നെ മുന്നിലെത്താന്‍ ബ്രൈറ്റണ് സാധിച്ചു.
സിമോണ്‍ അദിംഗ്ര (Simon Adingra) വലതുവിങ്ങില്‍ നിന്ന് നല്‍കിയ പാസില്‍ നിന്നും ഡാനി വെല്‍ബെക്കാണ് (Danny Welbeck) തുടക്കത്തില്‍ തന്നെ ബ്രൈറ്റണ് ലീഡ് സമ്മാനിച്ചത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ യുണൈറ്റഡിന്‍റെ ഭാഗത്ത് നിന്നുമുണ്ടായെങ്കിലും ബ്രൈറ്റണ്‍ പ്രതിരോധത്തെ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചതുമില്ല. നാല്‍പ്പതാം മിനിട്ടില്‍ റാസ്‌മസ് ഹൊയ്‌ലന്‍ഡ് (Rasmus Højlund) ബ്രൈറ്റണ്‍ വലയില്‍ പന്തെത്തിച്ച് യുണൈറ്റഡിന് സമനില സമ്മാനിച്ചിരുന്നു.
-
Dat Guy Welbz back in the goals at the place he used to call home! 💙 @DannyWelbeck 🎯 pic.twitter.com/SYcJ2y6mac
— Brighton & Hove Albion (@OfficialBHAFC) September 16, 2023 " class="align-text-top noRightClick twitterSection" data="
">Dat Guy Welbz back in the goals at the place he used to call home! 💙 @DannyWelbeck 🎯 pic.twitter.com/SYcJ2y6mac
— Brighton & Hove Albion (@OfficialBHAFC) September 16, 2023Dat Guy Welbz back in the goals at the place he used to call home! 💙 @DannyWelbeck 🎯 pic.twitter.com/SYcJ2y6mac
— Brighton & Hove Albion (@OfficialBHAFC) September 16, 2023
എന്നാല്‍, റാഷ്‌ഫോര്‍ഡ് ഹൊയ്‌ലന്‍ഡിന് പാസ് കൈമാറുന്നതിന് മുന്‍പ് തന്നെ പന്ത് മൈതാനത്തിന് പുറത്തേക്ക് പോയെന്ന് വാര്‍ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ, ഒരു ഗോള്‍ പിന്നിലായാണ് യുണൈറ്റഡിന് ആദ്യ പകുതി അവസാനിപ്പിക്കേണ്ടി വന്നത്.
രണ്ടാം പകുതിയില്‍ 53-ാം മിനിട്ടില്‍ പാസ്‌കല്‍ ഗ്രോസ് (Pascal Gross) ബ്രൈറ്റണിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതിന് പിന്നാലെ 71-ാം മിനിട്ടിലാണ് അവരുടെ മൂന്നാം ഗോള്‍ പിറന്നത്. മുന്നേറ്റനിര താരം ജാവേ പെഡ്രോയുടെ വകയായിരുന്നു ബ്രൈറ്റണിന്‍റെ മൂന്നാം ഗോള്‍.
-
The boss has given his thoughts on #MUNBHA.#MUFC || #PL
— Manchester United (@ManUtd) September 16, 2023 " class="align-text-top noRightClick twitterSection" data="
">The boss has given his thoughts on #MUNBHA.#MUFC || #PL
— Manchester United (@ManUtd) September 16, 2023The boss has given his thoughts on #MUNBHA.#MUFC || #PL
— Manchester United (@ManUtd) September 16, 2023
മത്സരത്തില്‍ മൂന്നാമത്തെ ഗോള്‍ വഴങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ ഒരെണ്ണമെങ്കിലും മടക്കാന്‍ യുണൈറ്റഡിന് സാധിച്ചു. 73-ാം മിനിട്ടില്‍ ഹാനിബാൾ മെജ്ബ്രി (Hannibal Mejbri) ആയിരുന്നു യുണൈറ്റഡിന്‍റെ ആശ്വാസഗോള്‍ നേടിയത്.