മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പുമായി ബഹുദൂരം മുന്നേറി മാഞ്ചസ്റ്റർ സിറ്റി. പുലർച്ചെ നടന്ന മത്സരത്തിൽ ബ്രന്‍റ് ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി തകർത്തത്. വിജയത്തോടെ 24 മത്സരങ്ങളിൽ നിന്ന് 60 പോയിന്‍റുമായി ബഹുദൂരം മുന്നിലാണ് സിറ്റി. രണ്ടാം സ്ഥാനക്കാരായ ലിവർപൂളിനെക്കാൾ 12 പോയിന്‍റ് കൂടുതൽ.
-
FULL-TIME | 2️⃣ goals, 3️⃣ points and a clean sheet!
— Manchester City (@ManCity) February 9, 2022 " class="align-text-top noRightClick twitterSection" data="
🔵 2-0 🐝 #ManCity pic.twitter.com/kk1RCfKmoX
">FULL-TIME | 2️⃣ goals, 3️⃣ points and a clean sheet!
— Manchester City (@ManCity) February 9, 2022
🔵 2-0 🐝 #ManCity pic.twitter.com/kk1RCfKmoXFULL-TIME | 2️⃣ goals, 3️⃣ points and a clean sheet!
— Manchester City (@ManCity) February 9, 2022
🔵 2-0 🐝 #ManCity pic.twitter.com/kk1RCfKmoX
മത്സരത്തിലുടനീളം സിറ്റി തന്നെയാണ് ആധിപത്യം നടത്തിയത്. പന്തടക്കത്തിലും ഷോട്ട് ഓണ്‍ ടാർഗറ്റിലും ബ്രന്‍റ് ഫോർഡിനെ നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്നു സിറ്റിയുടെ പ്രകടനം. പതിഞ്ഞ താളത്തിൽ തുടങ്ങിയ സിറ്റി 40-ാം മിനിട്ടിലാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. റിയാദ് മെഹ്‌റസാണ് പെനാൽറ്റിയിലൂടെ സിറ്റിക്ക് ഗോൾ സമ്മാനിച്ചത്.
-
Extending our @premierleague lead! 🤩#ManCity pic.twitter.com/KYR5bePI3Z
— Manchester City (@ManCity) February 10, 2022 " class="align-text-top noRightClick twitterSection" data="
">Extending our @premierleague lead! 🤩#ManCity pic.twitter.com/KYR5bePI3Z
— Manchester City (@ManCity) February 10, 2022Extending our @premierleague lead! 🤩#ManCity pic.twitter.com/KYR5bePI3Z
— Manchester City (@ManCity) February 10, 2022
ALSO READ: 'ഇത്തരമൊരു സ്പെൽ ഇതിന് മുൻപ് കണ്ടിട്ടില്ല'; അഭിനന്ദിച്ച് രോഹിത് ശർമ്മ
മത്സരത്തിലെ സിറ്റിയുടെ രണ്ടാം ഗോൾ പിറന്നത് രണ്ടാം പകുതിയിലാണ്. 69-ാം മിനിട്ടിൽ കെവിൻ ഡി ബ്രൂയ്‌നാണ് തകർപ്പനൊരു ഗോളിലൂടെ സിറ്റിയുടെ ലീഡ് ഉയർത്തിയത്. മറുപടി ഗോളിനായി ബ്രന്‍റ് ഫോർഡ് കിണഞ്ഞ് ശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധത്തെ തകർക്കാൻ അവർക്കായില്ല. ശനിയാഴ്‌ച നോർവിച്ച് സിറ്റിക്കെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.