ലണ്ടന്‍: ലിവര്‍പൂളും (Liverpool) ആഴ്‌സണലും (Arsenal) തമ്മിലേറ്റുമുട്ടിയ പ്രീമിയര്‍ ലീഗിലെ (Premier League) വമ്പന്മാരുടെ പോരാട്ടം സമനിലയില്‍. ആന്‍ഫീല്‍ഡില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് മടങ്ങിയത് (Liverpool vs Arsenal Match Result). സന്ദര്‍ശകരായ ആഴ്‌സണലിനായി ഗബ്രിയല്‍ മഗലെയ്‌സും (Gabriel Magalhaes) ആതിഥേയര്‍ക്കായി മുഹമ്മദ് സലായുമാണ് (Mohamed Salah) ഗോള്‍ നേടിയത്.
-
Thank you for your incredible support at Anfield tonight, Reds 👏 pic.twitter.com/mIAGBftmZg
— Liverpool FC (@LFC) December 23, 2023 " class="align-text-top noRightClick twitterSection" data="
">Thank you for your incredible support at Anfield tonight, Reds 👏 pic.twitter.com/mIAGBftmZg
— Liverpool FC (@LFC) December 23, 2023Thank you for your incredible support at Anfield tonight, Reds 👏 pic.twitter.com/mIAGBftmZg
— Liverpool FC (@LFC) December 23, 2023
പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് നിലവില്‍ ഇരു ടീമും. ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് 18 മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റാണ് ഉള്ളത്. 39 പോയിന്‍റോടെയാണ് ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നത്.
ബ്രൈറ്റണെതിരായ ജയത്തിന്‍റെ തിളക്കവുമായി ആൻഫീല്‍ഡില്‍ പന്തുതട്ടാന്‍ എത്തിയ പീരങ്കിപ്പടയ്‌ക്ക് തുടക്കത്തില്‍ തന്നെ ആതിഥേയരായ ലിവര്‍പൂളിനെ ഞെട്ടിക്കാനായി. ആദ്യ വിസില്‍ മുഴങ്ങി നാല് മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു സന്ദര്‍ശകര്‍ ചെമ്പടയുടെ ആരാധകരെ നിശബ്‌ദരാക്കിയത്. ഒഡേഗാര്‍ഡിന്‍റെ ഫ്രീ കിക്ക് മഗലെയ്‌സ് ഹെഡ് ചെയ്‌ത് ലിവര്‍പൂളിന്‍റെ വലയിലെത്തിക്കുകയായിരുന്നു.
-
A fearless performance away from home ✊
— Arsenal (@Arsenal) December 23, 2023 " class="align-text-top noRightClick twitterSection" data="
Check out all the best bits from our draw on the road 👇 pic.twitter.com/9kG18WCcqx
">A fearless performance away from home ✊
— Arsenal (@Arsenal) December 23, 2023
Check out all the best bits from our draw on the road 👇 pic.twitter.com/9kG18WCcqxA fearless performance away from home ✊
— Arsenal (@Arsenal) December 23, 2023
Check out all the best bits from our draw on the road 👇 pic.twitter.com/9kG18WCcqx
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ കരുതലോടെയാണ് പിന്നീട് ലിവര്‍പൂള്‍ ഓരോ നീക്കവും നടത്തിയത്. ആദ്യ 15 മിനിറ്റില്‍ 71 ശതമാനം ബോള്‍ പൊസഷനും ചെമ്പടയ്‌ക്കായിരുന്നു. ആഴ്‌സണലും പ്രതിരോധത്തിലേക്ക് ഊന്നിയതോടെ മത്സരം മന്ദഗതിയിലായി. എന്നാല്‍, പീരങ്കിപ്പടയുടെ പ്രതിരോധക്കോട്ട മത്സരം തുടങ്ങി അരമണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ തകര്‍ക്കാന്‍ ലിവര്‍പൂളിന് സാധിച്ചു.
സ്വന്തം ഹാഫില്‍ നിന്നും അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് വലതുവിങ്ങില്‍ മുഹമ്മദ് സലായെ ലക്ഷ്യമാക്കി ഒരു ലോങ് ത്രൂ ബോള്‍ നല്‍കി. അര്‍ണോള്‍ഡിന്‍റെ പാസ് പിടിച്ചെടുത്ത് ആഴ്‌സണല്‍ ബോക്‌സിലേക്ക് കടന്നുകയറിയ സലായുടെ ഇടം കാല്‍ ഷോട്ട് കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.
-
The pass from @TrentAA followed by @MoSalah’s finish 💯 pic.twitter.com/ddNZX8iKvF
— Liverpool FC (@LFC) December 23, 2023 " class="align-text-top noRightClick twitterSection" data="
">The pass from @TrentAA followed by @MoSalah’s finish 💯 pic.twitter.com/ddNZX8iKvF
— Liverpool FC (@LFC) December 23, 2023The pass from @TrentAA followed by @MoSalah’s finish 💯 pic.twitter.com/ddNZX8iKvF
— Liverpool FC (@LFC) December 23, 2023
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് കിട്ടിയ സുവര്‍ണാവസരം മുതലെടുക്കാന്‍ മാര്‍ട്ടിനെല്ലിക്ക് സാധിക്കാതെ പോയി. ബോക്‌സിനുള്ളില്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കെ ഫ്രീയായി മാര്‍ട്ടിനെല്ലിയെടുത്ത കിക്ക് പുറത്തേക്ക് പോകുകയായിരുന്നു.
രണ്ടാം പകുതിയില്‍ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്‍റെ ഒരു ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്ക് പോയി. വിജയഗോളിന് വേണ്ടി ഇരു ടീമും കഴിയുന്ന രീതിയിലെല്ലം ശ്രമം നടത്തി. എന്നാല്‍, ലഭിച്ച അവസരങ്ങളിലൊന്നിലും പന്ത് എതിര്‍വലയിലെത്തിക്കാന്‍ ഇരു ടീമിനും സാധിക്കാതെ വന്നതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
Also Read : ചാമ്പ്യന്‍സ് 'സിറ്റി', ക്ലബ് ലോകകപ്പിലും മുത്തമിട്ട് പെപ് ഗ്വാര്‍ഡിയോളയും സംഘവും