ETV Bharat / sports

നെയ്‌മറുടെ ഇരട്ട ഗോളില്‍ ജയം തുടര്‍ന്ന് പിഎസ്‌ജി, ബാഴ്‌സക്ക് സമനിലത്തുടക്കം

ഫ്രഞ്ച് ലീഗില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മോണ്ട്‌പെല്ലിയെറിനെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ പിഎസ്‌ജി.

Paris Saint Germain vs Montpellier highlights  psg vs Montpellier  barcelona vs rayo vallecano  പിഎസ്‌ജി  പിഎസ്‌ജി vs മോണ്ട്‌പെല്ലിയര്‍  നെയ്‌മർ  Neymar  ബാഴ്‌സലോണ
നെയ്‌മറുടെ ഇരട്ട ഗോളില്‍ ജയം തുടര്‍ന്ന് പിഎസ്‌ജി, ബാഴ്‌സക്ക് സമനിലത്തുടക്കം
author img

By

Published : Aug 14, 2022, 11:14 AM IST

പാരീസ്: ഫ്രഞ്ച് ലീഗില്‍ ജയം തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ പിഎസ്‌ജി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മോണ്ട്‌പെല്ലിയെറിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്‌ജി തോല്‍പ്പിച്ചത്. പിഎസ്‌ജിക്കായി നെയ്‌മർ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ കിലിയൻ എംബാപ്പെ, റെനാറ്റോ സാഞ്ചസ് എന്നിവരും ലക്ഷ്യം കണ്ടു.

മത്സരത്തിന്‍റെ 23ാം മിനിട്ടില്‍ തന്നെ മുന്നിലെത്താനുള്ള അവസരം പിഎസ്‌ജിക്ക് ലഭിച്ചിരുന്നു. എന്നാല്‍ എംബാപ്പെ പെനാല്‍റ്റി പാഴാക്കി. തുടര്‍ന്ന് 39ാം മിനിട്ടില്‍ മോണ്ട്‌പെല്ലിയര്‍ പ്രതിരോധ താരം സാക്കോയുടെ ഓണ്‍ ഗോളിലൂടെയാണ് സംഘം അക്കൗണ്ട് തുറന്നത്.

43ാം മിനിട്ടില്‍ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ട നെയ്‌മര്‍ 51ാം മിനിട്ടിലാണ് രണ്ടാം ഗോള്‍ നേടിയത്. 69ാം മിനിട്ടില്‍ എംബാപ്പെയും 87ാം മിനിട്ടില്‍ സാഞ്ചസും പിഎസ്‌ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ പിഎസ്‌ജി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്.

ബാഴ്‌സയ്ക്ക് സമനിലത്തുടക്കം: സ്‌പാനിഷ് ലാലിഗയില്‍ വമ്പന്മാരായ ബാഴ്‌സലോണയ്‌ക്ക് സമനിലത്തുടക്കം. സീസണിനായി പുത്തൻ പ്രതീക്ഷകളുമായെത്തിയ ബാഴ്‌സയെ റയോ വയ്യേക്കാനോയാണ് സമനിലയില്‍ തളച്ചത്. ഇരുസംഘത്തിനും ഗോള്‍ നേടാനായില്ല.

മത്സരത്തിന്‍റെ ഇൻജറി ടൈമിൽ സെർജി ബുസ്ക്വെറ്റ്സിന് ചുവപ്പുകാർഡ് ലഭിച്ചത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. 68 ശതമാനവും പന്ത് കൈവശം വെച്ച ബാഴ്‌സ 21 ഷോട്ടുകള്‍ തൊടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

also read: നാലടിച്ച് ബ്രെന്‍റ്‌ഫോര്‍ഡ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണം കെട്ട തോല്‍വി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.