ദോഹ : 19-ാമത് ഏഷ്യൻ 100 യുപി ബില്ല്യാർഡ്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കി ഇന്ത്യൻ ക്യൂയിസ്റ്റ് പങ്കജ് അദ്വാനി. മറ്റൊരു ഇന്ത്യൻ താരമായ ധ്രുവ് സിത്‌വാലയെ രണ്ടിനെതിരെ ആറ് ഫ്രെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് പങ്കജ് തന്‍റെ എട്ടാം ഏഷ്യൻ കിരീടം സ്വന്തമാക്കിയത്. താരത്തിന്‍റെ 24-ാമത് രാജ്യാന്തര കിരീടം കൂടിയാണിത്.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് രണ്ട് തവണ ഏഷ്യൻ ബില്യാർഡ്‌സ് ചാമ്പ്യനായ സിത്‌വാലയ്‌ക്കെതിരെ അദ്വാനി തകർപ്പൻ ജയം സ്വന്തമാക്കിയത്. ആദ്യ മൂന്ന് ഫ്രെയിമുകൾ അനായാസം നേടിയ അദ്വാനിക്ക് വെല്ലുവിളിയുയർത്തി നാലാം ഫ്രെയിം ധ്രുവ് സ്വന്തമാക്കി.
ALSO READ: 'ഒരു പ്രതിസന്ധി വന്നാൽ ധോണിക്കരികിൽ ആദ്യം ഞാനുണ്ടാകും' ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗംഭീർ
തുടർന്ന് അഞ്ചും ആറും ഫ്രെയിമുകൾ നേടി അദ്വാനി വിജയം ഉറപ്പിച്ചു. ഇതിനിടെ താരത്തിന്‍റെ പിഴവ് മുതലെടുത്ത് സിത്‌വാല ഏഴാം ഫ്രെയിം സ്വന്തമാക്കി. എന്നാൽ എട്ടാം ഫ്രെയിമിൽ ശക്തമായി തിരിച്ചടിച്ച് അദ്വാനി വിജയവും കിരീടവും സ്വന്തമാക്കുകയായിരുന്നു.