ETV Bharat / sports

'ഡെവിൾ ബേബി'ക്ക് ശിക്ഷ, കോടതി വിധി ചെല്‍സി താരങ്ങളെ ശല്യപ്പെടുത്തിയതിന്...

ചെൽസിയുടെ യുവതാരങ്ങളായ മേസൺ മൗണ്ട്, ബെൻ ചിൽവെല്‍, മുന്‍ താരം ബില്ലി ഗിൽമോര്‍ എന്നിവരെ ശല്യപ്പെടുത്തിയതിന് ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും.

Orla Sloan  Orla Sloan sentenced for harassing Mason Mount  Mason Mount  Chelsea  Ben Chilwell  Billy Gilmour  ഓർല സ്‌ലോണ്‍  ഓർല സ്‌ലോണിന് ശിക്ഷ  മേസൺ മൗണ്ട്  ബെൻ ചിൽവെല്‍  ബില്ലി ഗിൽമോര്‍  ചെല്‍സി
'ഡെവിൾ ബേബി'ക്ക് ശിക്ഷ വിധിച്ച് കോടതി
author img

By

Published : Jun 21, 2023, 12:46 PM IST

ലണ്ടന്‍: സോഷ്യല്‍ മീഡിയ വഴി ഫുട്‌ബോള്‍ താരങ്ങളെ മെസേജ് അയച്ച് ശല്യപ്പെടുത്തിയതിന് 'ഡെവിൾ ബേബി' എന്ന് വിളിപ്പേരുള്ള ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. ഓർല സ്‌ലോണ്‍ എന്ന 22-കാരിക്കാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതെന്നാണ് വിവിധ അന്തരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ചെൽസിയുടെ യുവതാരങ്ങളായ മേസൺ മൗണ്ട്, ബെൻ ചിൽവെല്‍, മുന്‍ താരം ബില്ലി ഗിൽമോര്‍ എന്നിവരെയാണ് ഓർല സ്‌ലോണ്‍ സോഷ്യല്‍ മീഡിയ വഴി ശല്യപ്പെടുത്തിയത്.

12 ആഴ്ചത്തെ ജയിൽ ശിക്ഷയും 1,100 യൂറോ പിഴയുമാണ് ഓർല സ്‌ലോണിന് കോടതി വിധിച്ചിരിക്കുന്നത്. ഇതില്‍ 500 യൂറോ മേസൺ മൗണ്ടിനും 300 യൂറോ വീതം ബെൻ ചിൽവെല്‍, ബില്ലി ഗിൽമോര്‍ എന്നിവര്‍ക്കും നല്‍കാനുമാണ് കോടതി വിധി. കൂടാതെ താരങ്ങളുമായി ബന്ധപ്പെടുന്നതിനും മോഡലായ ഓർല സ്‌ലോണിന് കര്‍ശന വിലക്കുണ്ട്.

കഴിഞ്ഞ ആറ് മാസത്തോളം ഓർല സ്‌ലോണ്‍ 24-കാരനായ മേസൺ മൗണ്ടുമായി ബന്ധം പുലർത്തിയിരുന്നു. തുടര്‍ന്ന് 26-കാരനായ ബെൻ ചിൽവെല്ലിനേയും 21-കാരനായ ബില്ലി ഗിൽമോറിനേയും സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന ഡെവിൾ ബേബി താരങ്ങളെയും നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. കളിക്കാരുമായി ആശയവിനിമയം നിലനിർത്തുന്നതിനായി 21 തവണ ഓർല സ്‌ലോണ്‍ തന്‍റെ ഫോണ്‍ നമ്പര്‍ മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

പരാതിയെക്കുറിച്ച് ചെല്‍സി താരങ്ങളുടെ പ്രോസിക്യൂട്ടർ ജാസൺ സീതൽ പറയുന്നതിങ്ങനെ.."മേസൺ മൗണ്ടും ഓർല സ്‌ലോണും ആറ് മാസത്തോളം ആശയവിനിമയം ഉണ്ടായിരുന്നു. തുടർന്ന് ആ ബന്ധം അവസാനിപ്പിക്കാന്‍ മിസ്റ്റർ മൗണ്ട് തീരുമാനിച്ചു. എന്നാല്‍ ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ മെസേജുകളുടെ ആക്രമണമാണ് അദ്ദേഹത്തിന് നേരെ ഉണ്ടായത്" പ്രോസിക്യൂട്ടർ പറഞ്ഞു.

ഒരു പാര്‍ട്ടിയില്‍ വച്ച് ചിൽവെല്ലും ഓര്‍ലയും തമ്മില്‍ കണ്ടുമുട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. ഒര്‍ലയുടെ ഒരു സുഹൃത്ത് നടത്തിയ പാര്‍ട്ടിക്ക് ചില്‍വെല്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. ബില്ലി ഗിൽമോറിനേയും യുവതി ഒരിക്കല്‍ കണ്ടിട്ടുണ്ട്.

ഓർല സ്‌ലോണിന്‍റെ പ്രവര്‍ത്തി തന്നെ ഏറെ പ്രതികൂലമായമായി ബാധിച്ചതായി ചെൽസിയുടെ മുൻ താരം ബില്ലി ഗിൽമോർ പറഞ്ഞു. തനിക്ക് ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതിനായി ഉറക്ക ഗുളികകൾ കഴിക്കേണ്ടി വന്നു. അത് തന്‍റെ പ്രകടനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് താരം പറയുന്നത്.

"ഓർലയിൽ നിന്ന് എനിക്ക് സ്ഥിരമായി സന്ദേശങ്ങൾ ലഭിക്കുന്ന സമയത്ത് ഞാൻ ഒരു പുതിയ പട്ടണത്തിലായിരുന്നു, അവിടെ എനിക്ക് ആരെയും പരിചയമോ സുഹൃത്തുക്കളോ മറ്റ് ബന്ധങ്ങളോ ഇല്ലായിരുന്നു. ഒരിക്കൽ മാത്രം വളരെ ചുരുങ്ങിയ സമയത്തേക്ക് കണ്ടുമുട്ടിയ ഒരു വ്യക്തിയായിരുന്നു അവര്‍.

എന്‍റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവളുടെ സന്ദേശങ്ങളിലെ ടോണിലെ മാറ്റം പ്രത്യേകിച്ചും ആശങ്കാജനകമായിരുന്നു. ഓർലയിൽ നിന്നുള്ള ആക്രമണങ്ങൾ എനിക്ക് ഇതിനകം ഉണ്ടായിരുന്ന ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകർത്തു."- ബില്ലി ഗിൽമോർ കൂട്ടിച്ചേര്‍ത്തു.

ALSO READ: 'ബാലൺ ഡി ഓർ നേടാന്‍ ഞാനും അര്‍ഹന്‍' ; തുറന്നുപറഞ്ഞ് കിലിയന്‍ എംബാപ്പെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.