ETV Bharat / sports

ജോക്കോയ്‌ക്ക് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് സംഘാടകര്‍ - ജോക്കോവിച്ചിന് റോമിൽ വന്ന് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് സംഘാടകര്‍

മെയില്‍ നടക്കാനിരിക്കുന്ന ഇറ്റാലിയൻ ഓപ്പണ്‍ ടൂർണമെന്‍റിന്‍റെ അവതരണത്തില്‍ ഫെഡറേഷൻ പ്രസിഡന്‍റ് ആഞ്ചലോ ബിനാഗിയാണ് ഇക്കാര്യം പറഞ്ഞത്

Novak Djokovic  Novak Djokovic cleared to play at Italian Open  നൊവാക് ജോക്കോവിച്ച്  ഇറ്റാലിയൻ ഓപ്പണ്‍  ജോക്കോവിച്ചിന് റോമിൽ വന്ന് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് സംഘാടകര്‍  ഇറ്റാലിയൻ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്‍റ് ആഞ്ചലോ ബിനാഗി
ജോക്കോയ്‌ക്ക് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് സംഘാടകര്‍
author img

By

Published : Apr 21, 2022, 4:09 PM IST

റോം : കൊവിഡ് വാക്‌സിന്‍ എടുത്തില്ലെങ്കിലും നൊവാക് ജോക്കോവിച്ചിന് റോമിൽ വന്ന് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് ഇറ്റാലിയൻ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്‍റ്. മെയ് 8 മുതല്‍ 15 വരെ നടക്കാനിരിക്കുന്ന ടൂർണമെന്‍റിന്‍റെ അവതരണത്തിലാണ് ഫെഡറേഷൻ പ്രസിഡന്‍റ് ആഞ്ചലോ ബിനാഗി ഇക്കാര്യം പറഞ്ഞത്.

കളിക്കാരുടെ പങ്കാളിത്തം സംബന്ധിച്ച നിയമങ്ങൾ സർക്കാരും എടിപിയും സ്ഥാപിച്ചതാണ്. ഇറ്റാലിയൻ സർക്കാരില്‍ സ്‌പോർട്‌സ് ചുമതലയുള്ള കാബിനറ്റ് അണ്ടർസെക്രട്ടറി വാലന്‍റീന വെസാലിയുമായി താൻ വിഷയം ചർച്ച ചെയ്തതായും ബിനാഗി പറഞ്ഞു.

ഇറ്റാലിയൻ ഓപ്പണിൽ അഞ്ച് തവണ കിരീടം ചൂടാന്‍ 34കാരനായ ജോക്കോയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇറ്റലിയിലെ നിലവിലെ നിയമം അനുസരിച്ച് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. തനിക്ക് രണ്ട് തവണ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവസാനമായി കഴിഞ്ഞ ഡിസംബറിലാണ് വൈറസ് ബാധയുണ്ടായതെന്നുമാണ് ജോക്കോ പറഞ്ഞിരുന്നത്.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന്‍റെ പേരിൽ രാജ്യത്തുനിന്ന് നാടുകടത്തിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്താൻ ജോക്കോയ്‌ക്ക് കഴിഞ്ഞിരുന്നില്ല. തുര്‍ന്ന് ഇന്ത്യൻ വെൽസ്, കാലിഫോർണിയ, മിയാമി എന്നിവിടങ്ങളിലെ ടൂർണമെന്‍റുകളും താരത്തിന് ഒഴിവാക്കേണ്ടിവന്നു. യുഎസിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാലാണ് ജോക്കോയ്‌ക്ക് ഈ ടൂര്‍ണമെന്‍റുകള്‍ നഷ്‌ടമായത്.

also read: ശ്രീശാന്ത് ബോളിവുഡില്‍: 'ഐറ്റം നമ്പര്‍ വണ്‍' സിനിമയില്‍ സണ്ണി ലിയോണിക്കൊപ്പം

അടുത്തിടെ മോണ്ടെ കാർലോ മാസ്റ്റേഴ്‌സിലിറങ്ങിയെങ്കിലും ആദ്യ മത്സരത്തില്‍ തന്നെ അലജാൻഡ്രോ ഡേവിഡോവിച്ച് ഫോകിനയോട് പരാജയപ്പെട്ടിരുന്നു. 20 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ താരം ഈയാഴ്ച സെർബിയ ഓപ്പണിൽ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.