ETV Bharat / sports

'എനിക്കും സഹോദരിക്കും ഒപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താത്പര്യം പ്രകടിപ്പിച്ചു'; നെയ്‌മര്‍ക്കെതിരെ ആരോപണവുമായി കീ ആൽവ്‌സ്

author img

By

Published : Mar 3, 2023, 10:35 AM IST

തനിക്കും സഹോദരി കെയ്റ്റിനുമൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നെയ്‌മര്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന് മുന്‍ വോളിവോള്‍ താരമായിരുന്ന അഡൽറ്റ്‌സ് ഒൺലി പ്ലാറ്റ്‌ഫോം മോഡല്‍ കീ ആൽവ്‌സ്.

Key Alves accuse Neymar of creepy proposal  Key Alves  Neymar  Key Alves news  Neymar news  Key Alves against Neymar  കീ ആൽവ്‌സ്  നെയ്‌മര്‍ക്കെതിരെ കീ ആൽവ്‌സ്  നെയ്‌മര്‍  കെയ്റ്റ്‌ ആൽവ്‌സ്  Keyt Alves  നെയ്‌മര്‍ക്കെതിരെ ലൈംഗികാരോപണം  ഒൺലിഫാൻസ്  OnlyFans model Key Alves
നെയ്‌മര്‍ക്കെതിരെ ആരോപണവുമായി കീ ആൽവ്‌സ്

സാവോ പോളോ: കായിക രംഗത്ത് നിന്നും അഡൽറ്റ്‌സ് ഒൺലി എന്‍റര്‍ടെയ്‌ന്‍മെന്‍റ് ലോകത്തേക്കുള്ള ചുവടുമാറ്റത്തിന്‍റെ പേരില്‍ ചര്‍ച്ചയായ പേരാണ് കീ ആൽവ്‌സിന്‍റേത്. വോളിവോള്‍ താരമായിരുന്ന സാവോ പോളോ സ്വദേശിനി കഴിഞ്ഞ വര്‍ഷമാണ് അഡൽറ്റ്‌സ് ഒൺലി പ്ലാറ്റ്‌ഫോം മോഡലായത്. ഇപ്പോഴിതാ ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കീ ആൽവ്‌സ്.

തനിക്കും സഹോദരിക്കും ഒപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നെയ്‌മര്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് 23കാരിയായ കീ ആൽവ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. ആവശ്യം നിരസിച്ചതോടെ 31കാരനായ നെയ്‌മര്‍ അസ്വസ്ഥനായെന്നും ആൽവസ് പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബ്രദറിന്‍റെ ബ്രസീലിയന്‍ പതിപ്പിലാണ് കീ ആൽവ്‌സ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വോളിവോള്‍ താരമായ കെയ്റ്റ്‌ ആൽവ്‌സാണ് കീ ആൽവ്‌സിന്‍റെ സഹോദരി. ഇരട്ടകളാണ് ഇരുവരും.

ബ്രസീലിയന്‍ വിമന്‍സ് വോളിവോള്‍ ലീഗില്‍ ഒർസാകോയ്ക്ക്‌ വേണ്ടിയായിരുന്നു കീ ആൽവ്‌സ്‌ കളിച്ചിരുന്നത്. അഡൽറ്റ്‌സ് ഒൺലി എന്‍റര്‍ടെയ്‌ന്‍മെന്‍റ് രംഗത്തെത്തിയതോടെ വോളിബോൾ താരമായിരുന്നപ്പോള്‍ ഉള്ളതിനേക്കാള്‍ അൻപത് ഇരട്ടി തുകയാണ് ലഭിക്കുന്നതെന്ന് കീ ആൽവ്‌സ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വൊലെയ് വിനീഡോ കൺട്രി ക്ലബിനായാണ് കെയ്റ്റ് കളിക്കുന്നത്.

ALSO READ: പിഎസ്‌ജി താരം അഷ്‌റഫ് ഹക്കീമി പീഡനക്കുരുക്കിൽ; ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.