ETV Bharat / sports

ഒളിമ്പിക് യോഗ്യത; പരിശീലനത്തിന് അനുമതി നല്‍കി അർജന്‍റീന - കൊവിഡ് 19 വാർത്ത

ടോക്കിയോ ഒളിമ്പിക് യോഗ്യത ലക്ഷ്യമിടുന്ന 143 കായിക താരങ്ങൾക്കാണ് അർജന്‍റീനന്‍ പ്രസിഡന്‍റ് ആല്‍ബർട്ടോ ഫെർണാണ്ടസ് പരിശീലനത്തിന് അനുമതി നല്‍കിയത്

covid 19 news  alberto fernandez news  കൊവിഡ് 19 വാർത്ത  ആല്‍ബെർട്ടോ ഫെർണാണ്ടസ് വാർത്ത
ആല്‍ബെർട്ടോ ഫെർണാണ്ടസ്
author img

By

Published : Jun 8, 2020, 12:59 PM IST

ബ്യൂണോസ് ഐറിസ്: ഒളിമ്പിക് യോഗ്യത ലക്ഷ്യമിടുന്ന കായിക താരങ്ങൾക്ക് പരിശീലനം പുനരാരംഭിക്കാന്‍ അനുമതി നല്‍കി അർജന്‍റീനന്‍ പ്രസിഡന്‍റ് ആല്‍ബർട്ടോ ഫെർണാണ്ടസ്. 143 കായിക താരങ്ങൾക്ക് ഇത്തരത്തില്‍ പരിശീലനം പുനരാരംഭിക്കാന്‍ അനുമതി. ടോക്കിയോ ഒളിമ്പിക്സ് മുന്നില്‍ കണ്ടാണ് നടപടി. നിലവില്‍ ആറ് പേരാണ് അർജന്‍റീനയില്‍ നിന്നും ടോക്കിയോ ഗെയിംസിന് ബെർത്ത് ഉറപ്പിച്ചിരിക്കുന്നത്.

നേരത്തെ 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെ ടോക്കിയോയില്‍ നടത്താനിരുന്ന ഒളിമ്പിക്സ്‌ കൊവിഡ് 19 കാരണം 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയുള്ള തീയതികളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം അർജന്‍റീനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 600 ആയി. ഇതേവരെ 22,000 പേർക്കാമ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.