ജിദ്ദ (സൗദി അറേബ്യ): ബ്രിട്ടീഷ് ബോക്‌സർ ആന്‍റണി ജോഷ്വയെ ഇടിച്ചിട്ട് തുടർച്ചയായ രണ്ടാം വർഷവും ലോക ബോക്‌സിങ് ഹെവിവെയ്‌റ്റ് കിരീടം നിലനിർത്തി യുക്രൈനിയൻ ബോക്‌സർ ഒലെക്‌സാണ്ടർ ഉസിക്. ജിദ്ദക്കടുത്തുള്ള കിംഗ് അബ്‌ദുല്ല സ്‌പോർട് സിറ്റി അരീനയിൽ നടന്ന മത്സരത്തിൽ 2-1 നായിരുന്നു ഒലെക്‌സാണ്ടർ ഉസിക്കിന്‍റെ വിജയം. ഉസിക്കിന്‍റെ തുടർച്ചയായ 20-ാം വിജയമാണിത്.
രണ്ട് ജഡ്‌ജുമാർ യുസിക്കിന് യഥാക്രമം 115-113, 116-112 എന്ന പോയിന്‍റ് നൽകിയപ്പോൾ ഒരാൾ ജോഷ്വയ്‌ക്ക് 115-113 എന്ന പോയിന്‍റ് നൽകി. അതേസമയം റഷ്യയുടെ അധിനിവേശത്തിൽ തകർന്ന യുക്രൈനിനെ സംബന്ധിച്ച് ഉസികിന്‍റെ വിജയം വലിയ ഊർജമാണ് നൽകുക. 35കാരനായ താരത്തിന് സ്വന്തം രാജ്യത്ത് നിന്ന് മികച്ച പിന്തുണയാണ് ഉണ്ടായിരുന്നത്. കൂടാതെ മത്സരം യുക്രൈനിൽ സൗജന്യമായാണ് ടി.വിയിൽ സംപ്രേഷണം ചെയ്‌തത്.
കഴിഞ്ഞ സെപ്‌റ്റംബറിൽ ലണ്ടനിൽ ജോഷ്വയെ വീഴ്‌ത്തിയാണ് ഉസിക് ലോക ഹെവിവെയ്‌റ്റ് ചാമ്പ്യനാവുന്നത്. ഹെവിവെയ്‌റ്റ് പ്രൊഫഷണൽ ആയ ശേഷം ഉസിക്കിന്‍റെ മൂന്നാമത്തെ മാത്രം മത്സരമായിരുന്നു അത്. അതേസമയം രണ്ട് തവണ ഹെവിവെയ്‌റ്റ് ചാമ്പ്യനായ ജോഷ്വയുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്. ഉസിക്കിന് പുറമെ 2019ൽ ആൻഡി റൂയിസ് ജൂനിയറിനോടും ജോഷ്വ തോൽവി വഴങ്ങിയിരുന്നു.
-
Oleksandr Usyk fights back the tears as he takes a split-decision win over Anthony Joshua. 🇺🇦 pic.twitter.com/qlbFYGq8oE
— Sky Sports Boxing (@SkySportsBoxing) August 20, 2022 " class="align-text-top noRightClick twitterSection" data="
">Oleksandr Usyk fights back the tears as he takes a split-decision win over Anthony Joshua. 🇺🇦 pic.twitter.com/qlbFYGq8oE
— Sky Sports Boxing (@SkySportsBoxing) August 20, 2022Oleksandr Usyk fights back the tears as he takes a split-decision win over Anthony Joshua. 🇺🇦 pic.twitter.com/qlbFYGq8oE
— Sky Sports Boxing (@SkySportsBoxing) August 20, 2022