ETV Bharat / sports

വിംബിൾഡണിൽ ജോക്കോവിച്ചിന്‍റെ ഏഴാം കിരീടമുത്തം ; തുടര്‍ച്ചയായി നാലാംതവണ, 21ാം ഗ്രാന്‍ഡ്സ്ലാം - വിംബിൾഡൺ നേടി നൊവാക് ജോക്കോവിച്ച്

നിക് കിർഗിയോസിനെ പരാജയപ്പെടുത്തിയത് 4-6, 6-3, 6-4, 7-6 എന്നീ സ്‌കോറുകള്‍ക്ക്

novak djokovic wins wimbledon  wimbledon tennis tournament  Grand Slam novak djokovic  വിംബിൾഡൺ നേടി നൊവാക് ജോക്കോവിച്ച്  ഗ്രാൻഡ്സ്ലാം കിരീടം ജോക്കോവിച്ച്
വിംബിൾഡണിൽ ഏഴാം തവണയും മുത്തമിട്ട് ജോക്കോവിച്ച്
author img

By

Published : Jul 10, 2022, 10:55 PM IST

ലണ്ടന്‍ : വിംബിൾഡൺ കിരീടം നിലനിർത്തി സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഓസ്‌ട്രേലിയയുടെ നിക് കിർഗിയോസിനെ 4-6, 6-3, 6-4, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഏഴാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടത്. 21-ാം ഗ്രാൻഡ്സ്ലാമും ജോക്കോവിച്ച് ഇതിലൂടെ സ്വന്തമാക്കി.

ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ജോക്കോവിച്ച്. റാഫേൽ നദാൽ മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായി നാലാം തവണയാണ് ജോക്കോവിച്ച് വിംബിൾഡൺ കിരീടമണിയുന്നത്.

കിർഗിയോസ് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്. തുടക്കത്തിൽ കളിയിൽ കിർഗിയോസിന് മേധാവിത്വം നേടാനായിരുന്നു. ആദ്യ സെറ്റിൽ 6-4 എന്ന നിലയിൽ കിർഗിയോസിന് മുന്നേറാൻ കഴിഞ്ഞുവെങ്കിലും പിന്നീട് മൂന്ന് സെറ്റുകളിലും ജോക്കോവിച്ച് മേധാവിത്വം നിലനിർത്തി മത്സരം സ്വന്തമാക്കുകയായിരുന്നു.

രണ്ടും മൂന്നും സെറ്റുകളിൽ ജോക്കോവിച്ചിന് എതിരാളിയെ അനായാസം കീഴ്‌പ്പെടുത്താനായി. നാലാമത്തെ സെറ്റിൽ 7-6നാണ് ജോക്കോവിച്ച് സെറ്റും ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.