ലണ്ടന്‍ : വിംബിള്‍ഡണ്‍ പുരുഷ സിംഗിൾസിൽ നിലവിലെ ജേതാവായ നൊവാക് ജോക്കോവിച്ച് സെമിയിൽ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റാലിയൻ യുവതാരവും പത്താം സീഡും ആയ യാനിക് സിന്നറെ മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്ന അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ജോക്കോവിച്ച് അവസാന നാലിൽ ഇടം പിടിച്ചത്. ആദ്യ രണ്ടുസെറ്റുകളും നഷ്‌ടമായ ശേഷം അവിശ്വസനീയ തിരിച്ചുവരവാണ് സെർബിയൻ താരം നടത്തിയത്. സ്‌കോര്‍: 5-7, 2-6, 6-3, 6-2, 6-2.
ജോക്കോവിച്ചിനെ വിറപ്പിച്ചാണ് ലോക പത്താം നമ്പര്‍ താരമായ സിന്നര്‍ മടങ്ങുന്നത്. ആദ്യ രണ്ട് സെറ്റുകളില്‍ ജോക്കോവിച്ചിനെ ഞെട്ടിക്കാന്‍ സിന്നര്‍ക്ക് സാധിച്ചു. 2022 വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് വിഭാഗം സെമിയിലെത്തുന്ന ആദ്യ താരമാണ് ജോക്കോവിച്ച്. ജോക്കോവിച്ചിന്‍റെ 11-ാം വിംബിള്‍ഡണ്‍ സെമി ഫൈനല്‍ പ്രവേശനമാണിത്. ആറുതവണ താരം കിരീടത്തില്‍ മുത്തമിട്ടു.
-
Comeback complete 👑@DjokerNole is a Wimbledon semi-finalist for the 11th time, sealing a sublime 5-7, 2-6, 6-3, 6-3, 6-2 victory against Jannik Sinner#Wimbledon | #CentreCourt100 pic.twitter.com/xdkN5os2H2
— Wimbledon (@Wimbledon) July 5, 2022 " class="align-text-top noRightClick twitterSection" data="
">Comeback complete 👑@DjokerNole is a Wimbledon semi-finalist for the 11th time, sealing a sublime 5-7, 2-6, 6-3, 6-3, 6-2 victory against Jannik Sinner#Wimbledon | #CentreCourt100 pic.twitter.com/xdkN5os2H2
— Wimbledon (@Wimbledon) July 5, 2022Comeback complete 👑@DjokerNole is a Wimbledon semi-finalist for the 11th time, sealing a sublime 5-7, 2-6, 6-3, 6-3, 6-2 victory against Jannik Sinner#Wimbledon | #CentreCourt100 pic.twitter.com/xdkN5os2H2
— Wimbledon (@Wimbledon) July 5, 2022
ആദ്യ രണ്ടുസെറ്റുകളിൽ തന്‍റെ തനത് മികവിൽ ആയിരുന്നില്ല ജോക്കോവിച്ച്. ആദ്യ സെറ്റിൽ ആദ്യം ബ്രേക്ക് കണ്ടത്തിയത് ജോക്കോവിച്ച് ആയിരുന്നെങ്കിലും തിരിച്ചടിച്ച സിന്നർ 7-5 നു ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിലും സിന്നർ തന്‍റെ മികവ് തുടർന്നതോട് ജോക്കോവിച്ചിന് മറുപടി ഉണ്ടായില്ല. തുടക്കത്തിൽ തന്നെ ബ്രേക്ക് കണ്ടെത്തിയ യുവതാരം മറ്റൊരു സർവ് കൂടി ബ്രേക്ക് ചെയ്‌ത് 6-2 നു രണ്ടാം സെറ്റും നേടിയതോടെ കാണികൾ ഞെട്ടി.
പിന്നീടായിരുന്നു ജോക്കോവിച്ചിന്‍റെ തിരിച്ചുവരവ്. ആദ്യ രണ്ട് സെറ്റിലെ പ്രകടനം സിന്നറിന് മൂന്നാം സെറ്റിൽ തുടരാനായില്ല. പരിചയ സമ്പത്തിന്‍റെ ബലത്തിൽ മൂന്നാം സെറ്റ് 6-3 ന് നേടി ജോക്കോ മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ തുടക്കത്തിൽ തന്നെ സിന്നറിന്‍റെ സർവീസ് ജോക്കോവിച്ച് ബ്രേക്ക് ചെയ്‌തു. തുടർന്ന് അതിമനോഹരമായ ഡ്രോപ്പ് ഷോട്ടുകൾ അടക്കം കളിച്ച ജോക്കോവിച്ച് ആരാധകരെ വിസ്‌മയിപ്പിച്ചു. ഇടയ്ക്ക് ജോക്കോവിച്ചിന്‍റെ ഡ്രോപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ സിന്നർ കളത്തിൽ വീണത് ആശങ്ക സൃഷ്‌ടിച്ചുവെങ്കിലും യുവതാരം പെട്ടെന്ന് തന്നെ നില വീണ്ടെടുത്തു. തുടർന്ന് 6-2 ന് സെറ്റ് നേടിയ ജോക്കോവിച്ച് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
-
Djokovic in five-set matches 😤#Wimbledon | #CentreCourt100 pic.twitter.com/Cl7Y5Pc9uK
— Wimbledon (@Wimbledon) July 5, 2022 " class="align-text-top noRightClick twitterSection" data="
">Djokovic in five-set matches 😤#Wimbledon | #CentreCourt100 pic.twitter.com/Cl7Y5Pc9uK
— Wimbledon (@Wimbledon) July 5, 2022Djokovic in five-set matches 😤#Wimbledon | #CentreCourt100 pic.twitter.com/Cl7Y5Pc9uK
— Wimbledon (@Wimbledon) July 5, 2022
ALSO READ: വിംബിള്‍ഡണ്‍: നദാല്‍ ക്വാര്‍ട്ടറില്‍, നകാഷിമയുടെ വെല്ലുവിളി മറികടന്ന് കിര്‍ഗിയോസ്
അഞ്ചാം സെറ്റിൽ ജോക്കോവിച്ചിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള ഊർജം സിന്നറിന് ഉണ്ടായിരുന്നില്ല. രണ്ട് ബ്രേക്കുകൾ ആദ്യമേ സ്വന്തമാക്കിയ ജോക്കോവിച്ച് സെറ്റ് 6-2 നു നേടി. ഇരുവരും മത്സരത്തിൽ എട്ട് വീതം ഏസുകൾ ഉതിർത്തു. പലപ്പോഴും ജോക്കോവിച്ചിന്‍റെ അവിശ്വസനീയ ഷോട്ടുകൾക്ക് മുന്നിൽ സിന്നർ കാഴ്‌ചക്കാരൻ ആയിരുന്നു.
കരിയറിലെ 43-ാം ഗ്രാന്‍ഡ്സ്ലാം സെമിഫൈനൽ ആണ് ജോക്കോവിച്ചിന് ഇത്. വിംബിൾഡണിൽ കഴിഞ്ഞ അഞ്ചുവർഷമായി പരാജയം അറിയാത്ത ജോക്കോവിച്ച് തുടർച്ചയായ 26-ാം ജയമാണ് കുറിച്ചത്. ഏഴാം വിംബിൾഡൺ കിരീടം ലക്ഷ്യംവയ്ക്കുന്ന ജോക്കോവിച്ച് സെമിയിൽ ഡേവിഡ് ഗോഫിൻ, കാമറൂൺ നോറി വിജയിയെ ആണ് നേരിടുക.