പാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ജൂനിയർ സൗദിയിലേക്കെന്ന് സൂചന. സൗദി ക്ലബ് അൽ ഹിലാലുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം 160 മില്യൺ യൂറോയുടെ വാർഷിക കരാറാണ് അൽ ഹിലാൽ നെയ്‌മറിന് നൽകിയിട്ടുള്ളത്. രണ്ട് വർഷത്തേക്കാണ് കരാർ. ഇന്ന് തന്നെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി കരാറൊപ്പിട്ടേക്കുമെന്നാണ് പ്രമുഖ സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്.
-
Al Hilal are preparing formal documents to be checked on Monday in order to get Neymar Jr deal done 🚨🔵🇧🇷 #Neymar
— Fabrizio Romano (@FabrizioRomano) August 14, 2023 " class="align-text-top noRightClick twitterSection" data="
Player already approved the move, two year contract — lawyers will be on it.
Al Hilal already booked medical tests; waiting for Ney’s camp final green light. pic.twitter.com/EH9VZgeodX
">Al Hilal are preparing formal documents to be checked on Monday in order to get Neymar Jr deal done 🚨🔵🇧🇷 #Neymar
— Fabrizio Romano (@FabrizioRomano) August 14, 2023
Player already approved the move, two year contract — lawyers will be on it.
Al Hilal already booked medical tests; waiting for Ney’s camp final green light. pic.twitter.com/EH9VZgeodXAl Hilal are preparing formal documents to be checked on Monday in order to get Neymar Jr deal done 🚨🔵🇧🇷 #Neymar
— Fabrizio Romano (@FabrizioRomano) August 14, 2023
Player already approved the move, two year contract — lawyers will be on it.
Al Hilal already booked medical tests; waiting for Ney’s camp final green light. pic.twitter.com/EH9VZgeodX
2017ൽ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെയാണ് നെയ്മര്‍ ബാര്‍സയില്‍ നിന്ന് പിഎസ്ജിയിലേക്ക് എത്തുന്നത്. 222 മില്യണ്‍ യൂറോയായിരുന്നു ട്രാന്‍സ്ഫര്‍ തുക. നെയ്‌മറിനെ ടീമിലെത്തിക്കുന്നതിനായി മുൻ ക്ലബായ ബാഴ്‌സലോണയും ശ്രമം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സൗദിയിലേക്ക് പോകുന്നതിന്‍റെ കൂടുതൽ സാധ്യതകൾ പുറത്തുവരുന്നത്.
നെയ്‌മറിനെ അൽ ഹിലാലിന് കൈമാറുന്നതിലൂടെ 100 മില്യൺ യൂറോ എന്ന ഭീമൻ തുകയാണ് പിഎസ്‌ജിക്ക് ലഭിക്കുക. കഴിഞ്ഞ സീസണിന്‍റെ അവസാനം മുതൽ നെയ്‌മർ പിഎസ്‌ജി വിടാനുള്ള താത്‌പര്യം ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് രണ്ട് വർഷം കരാർ ബാക്കിയുള്ള താരത്തെ വിൽക്കാൻ ക്ലബും മുന്നിട്ടിറങ്ങിയത്.
പിഎസ്‌ജി കൂടുമാറ്റത്തിൽ തകർന്ന ബ്രസീലിയൻ വിസ്‌മയം ; ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സമയത്ത് ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ലീഗ് ക്ലബായ പിഎസ്‌ജിയിൽ ചേർന്നതാണ് കരിയറിന്‍റെ താളംതെറ്റിച്ചത്. 2017ൽ റെക്കോഡ് ട്രാൻസ്‌ഫർ തുകയായ 222 മില്യൺ യുറോയ്‌ക്കാണ് താരം ഫ്രഞ്ച് വമ്പൻമാർക്കൊപ്പം ചേർന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മോശപ്പെട്ട തീരുമാനങ്ങളിലൊന്നായാണ് പലരും ഇതിനെ കണക്കാക്കുന്നത്.
പ്രധാന താരമായി എത്തുന്നതോടെ പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുക, ബാലൺ ദ്യോർ സ്വന്തമാക്കുക എന്ന സ്വപ്‌നവുമായിട്ടായിരിക്കും നെയ്‌മർ ബാഴ്‌സലോണ വിട്ടത്. നിരന്തരമായി വേട്ടയാടിയ പരിക്കും ഫുട്‌ബോളിനോടുള്ള മോശമായ സമീപനം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് താരത്തിന് നിരന്തരമായി മത്സരങ്ങൾ നഷ്‌ടമായി. ഇതോടെ പിഎസ്‌ജി ആരാധകർ വരെ താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
നിരന്തരമായി പിഎസ്‌ജിയിൽ നേരിട്ടിരുന്ന മോശം അനുഭവങ്ങളെത്തുടർന്ന് കഴിഞ്ഞ സീസണിനൊടുവിൽ പാരിസ് വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വന്തം വീടിനു മുന്നിൽ പിഎസ്‌ജി ആരാധകരുടെ പ്രതിഷേധമടക്കമുള്ള കാര്യങ്ങളുണ്ടായതോടെയാണ് ക്ലബിൽ തുടരുന്നതിനോട് താരം വിമുഖത കാണിച്ചിരുന്നത്. കഴിഞ്ഞ മെയ് മൂന്നിനാണ് ഫ്രഞ്ച് നഗരമായ ബൂജിവാലിലുള്ള നെയ്‌മറിന്‍റെ വസതിക്ക് മുന്നിൽ താരത്തെ ടീമിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകർ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ ടീം വിടാൻ നെയ്‌മറിന് പിഎസ്‌ജി അധികൃതർ അനുമതിയും നൽകിയിരുന്നു.
നെയ്‌മറിനക്കൂടാതെ യൂറോപ്പിൽ നിന്ന് നാല് മികച്ച താരങ്ങളെയും അൽ ഹിലാൽ സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിൽ നിന്നും റൂബൻ നെവാസ്, ലാസിയോയിൽ നിന്ന് സെർജി മിലിങ്കോവിച്ച്-സാവിക്, ചെൽസി പ്രതിരോധതാരം ഖാലിദൗ കൗലിബാലി, ബ്രസീലിയൻ താരം മാൽകോം എന്നിവരാണ് ആ താരങ്ങൾ.
ALSO READ : Premier League | ചെൽസി - ലിവർപൂൾ പോരാട്ടം സമനിലയിൽ ; യുവകരുത്തിൽ പ്രതീക്ഷയോടെ തുടങ്ങി നീലപ്പട