ലോസാന്‍: ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടാനുപയോഗിച്ച ജാവലിന്‍ ഒളിമ്പിക് മ്യൂസിയത്തിന് സമ്മാനിച്ച് ഒളിമ്പ്യന്‍ നീരജ് ചോപ്ര. ലോസാനിലുള്ള മ്യൂസിയത്തിലാണ് നീരജ് തന്‍റെ ജാവലിന്‍ സമ്മനിച്ചത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്‌ക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം സമ്മാനിച്ച ജാവലിനാണിത്.
-
In an iconic moment in the Olympic capital, Indian javelin thrower and Olympic gold medallist @Neeraj_chopra1 gifted his javelin from Tokyo 2020 to the @olympicmuseum, watched on by India's only other individual gold medallist @Abhinav_Bindra.https://t.co/dujKExBoAi
— The Olympic Museum (@olympicmuseum) August 27, 2022 " class="align-text-top noRightClick twitterSection" data="
">In an iconic moment in the Olympic capital, Indian javelin thrower and Olympic gold medallist @Neeraj_chopra1 gifted his javelin from Tokyo 2020 to the @olympicmuseum, watched on by India's only other individual gold medallist @Abhinav_Bindra.https://t.co/dujKExBoAi
— The Olympic Museum (@olympicmuseum) August 27, 2022In an iconic moment in the Olympic capital, Indian javelin thrower and Olympic gold medallist @Neeraj_chopra1 gifted his javelin from Tokyo 2020 to the @olympicmuseum, watched on by India's only other individual gold medallist @Abhinav_Bindra.https://t.co/dujKExBoAi
— The Olympic Museum (@olympicmuseum) August 27, 2022
ഒളിമ്പിക്‌സ് പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഹെറിറ്റേജ് ടീമിന്‍റെ നിയന്ത്രണത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഒളിമ്പിക്‌സില്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമായി സ്വര്‍ണമെഡല്‍ നേടിയ അഭിനവ് ബിന്ദ്രയുടെ റൈഫിൾ ഉള്‍പ്പടെ 120 വര്‍ഷത്തെ സൂക്ഷിപ്പുകളുടെ ശേഖരമാണ് മ്യൂസിയത്തിലുള്ളത്.
-
What a moment! 🤩
— Olympic Khel (@OlympicKhel) August 27, 2022 " class="align-text-top noRightClick twitterSection" data="
Neeraj Chopra donates his javelin that won him the 🥇 at Tokyo 2020 to the @olympicmuseum #NeerajChopra | #Tokyo2020 pic.twitter.com/MwlhfGhz9b
">What a moment! 🤩
— Olympic Khel (@OlympicKhel) August 27, 2022
Neeraj Chopra donates his javelin that won him the 🥇 at Tokyo 2020 to the @olympicmuseum #NeerajChopra | #Tokyo2020 pic.twitter.com/MwlhfGhz9bWhat a moment! 🤩
— Olympic Khel (@OlympicKhel) August 27, 2022
Neeraj Chopra donates his javelin that won him the 🥇 at Tokyo 2020 to the @olympicmuseum #NeerajChopra | #Tokyo2020 pic.twitter.com/MwlhfGhz9b
തനിക്ക് വലിയ പ്രചോദനം നല്‍കിയിരുന്ന അഭിനവ് ബിന്ദ്രയുടെ റൈഫിള്‍ മ്യൂസിയത്തില്‍ കാണാന്‍ കഴിഞ്ഞു. തന്‍റെ ജാവലിന്‍ കാണുമ്പോള്‍ ഭാവി അത്ലറ്റുകളിലും അതേ സ്വാധീനം ചെലുത്തുമെന്നാണ് വിശ്വാസമെന്നും നീരജ് ചോപ്ര പറഞ്ഞു. ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അത്‌ലറ്റിക്‌സ് കമ്മിഷനില്‍ അംഗമായിരുന്ന അഭിനവ് ബിന്ദ്രയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
90,000-ലധികം പുരാവസ്‌തുക്കൾ, 650,000 ഫോട്ടോഗ്രാഫുകൾ, 45,000 മണിക്കൂർ വരുന്ന വീഡിയോകൾ, ചരിത്രരേഖകൾ എന്നിവയാണ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.