കുർട്ടേൻ : ഫിൻലാൻഡിലെ കുർട്ടേൻ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഈ വർഷത്തെ തന്‍റെ ആദ്യ സ്വർണം നേടിയ നീരജ് ചോപ്ര ട്രാക്കിൽ തെന്നി വീണിരുന്നു. മഴ കാരണം നനഞ്ഞതും വഴുക്കലുള്ളതുമായ ട്രാക്കിൽ നടന്ന മത്സരത്തിലെ മൂന്നാം ശ്രമത്തിലാണ് ചുവടുപിഴച്ച താരം ഇടത് തോൾ ടർഫിലടിച്ച് വീണത്. വീഴ്‌ചയിൽ പരിക്കില്ലെന്നും സ്വീഡനിലെ സ്റ്റോക്‌ഹോമിൽ നടക്കുന്ന ഡയമണ്ട് ലീഗില്‍ മത്സരിക്കുമെന്നും നീരജ് ട്വിറ്ററില്‍ വ്യക്‌തമാക്കി.
ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം പിന്നിട്ട നീരജിന്‍റെ രണ്ടാം ശ്രമം ഫൗളായി. മഴയില്‍ കുതിർന്ന ട്രാക്കിൽ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മൂന്നാം ശ്രമത്തിനെത്തിയത്. ഈ ശ്രമത്തിൽ തെന്നിവീണ നീരജ് പിന്നീടുള്ള മൂന്ന് ശ്രമങ്ങള്‍ എറിയാതിരുന്നത് ആശങ്കക്കിടയാക്കിയിരുന്നു.
-
#NeerajChopra starts with the 1st throw of 86.69m. pic.twitter.com/N78xCRbIfs
— IndiaSportsHub (@IndiaSportsHub) June 18, 2022 " class="align-text-top noRightClick twitterSection" data="
">#NeerajChopra starts with the 1st throw of 86.69m. pic.twitter.com/N78xCRbIfs
— IndiaSportsHub (@IndiaSportsHub) June 18, 2022#NeerajChopra starts with the 1st throw of 86.69m. pic.twitter.com/N78xCRbIfs
— IndiaSportsHub (@IndiaSportsHub) June 18, 2022
ആദ്യ ശ്രമത്തില്‍ തന്നെ 86.69 പിന്നിട്ട നീരജ് തന്നെയാണ് സ്വർണത്തിലെത്തിയത്. ആദ്യത്തേതില്‍ തന്നെ സ്വര്‍ണമെഡലിന് ഒപ്പമുള്ള പ്രകടനത്തിലേക്ക് നീരജ് ചോപ്ര എത്തുകയായിരുന്നു. വെള്ളിമെഡല്‍ നേടിയ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ വാൽക്കോട്ട് 86.64 മീറ്റര്‍ ദൂരവും, മൂന്നാം സ്ഥാനത്തെത്തിയ ലോകചാമ്പ്യൻ ആൻഡേഴ്‌സൺ 84.75 മീറ്റര്‍ ദൂരവുമാണ് ജാവലിന്‍ പായിച്ചത്.
30-ാം തീയതി സ്വീഡനിലെ സ്റ്റോക്ഹോമിൽ ഡയമണ്ട് ലീഗിലും നീരജ് മത്സരിക്കും. അടുത്ത മാസം നടക്കുന്ന ലോക ചാംപ്യൻഷിപ്പും തുടർന്നുള്ള കോമൺവെൽത്ത് ഗെയിംസുമാണ് ഒളിംപിക്‌സിന് മുൻപ് നീരജിന്‍റെ പ്രധാനലക്ഷ്യം. ടോക്കിയോ ഒളിമ്പിക്‌സിന് ശേഷമുള്ള നീരജ് ചോപ്രയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.