ETV Bharat / sports

മിൽഖാ സിംഗിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്

രണ്ടാഴ്‌ച്ചയ്ക്ക് മുൻപ് കൊവിഡ് ബാധിച്ച താരത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Milkha Singh news  Milkha Singh covid  Milkha Singh health  മിൽഖാ സിംഗ് വാർത്ത  മിൽഖാ സിംഗ് കൊവിഡ്  മിൽഖാ സിംഗ് ആരോഗ്യനില
മിൽഖാ സിംഗ്
author img

By

Published : Jun 9, 2021, 2:27 AM IST

ചണ്ഡിഗഡ് : അത്ലറ്റിക്ക് ഇതിഹാസം മിൽഖാ സിംഗിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. ജൂൺ മൂന്നിനായിരുന്നു അദ്ദേഹത്തെ കൊവിഡ് ബാധിച്ച് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംആർ) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ഓക്‌സിജൻ സാച്ചുറേഷനിലടക്കം നിലവിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read: പന്ത് നിലയുറപ്പിച്ചു, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിര്‍ണായകമാവുമെന്നും കിരണ്‍ മോറെ

രണ്ടാഴ്‌ചക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച താരം സ്വന്തം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്നാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ് മിൽഖാ.

Also Read: ഐ‌എസ്‌എല്ലിന്‍റെ പ്ലെയിങ് ഇലവനില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടും

ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങളെ അനുഗ്രഹിക്കാനും പ്രചോദിപ്പിക്കാനും മിൽഖക്ക് ഉടൻ മടങ്ങിവരാൻ സാധിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചിരുന്നു. നാല് തവണ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും 1958 കോമൺ‌വെൽത്ത് ഗെയിംസ് ചാമ്പ്യനുമാണ് മിൽഖാ സിംഗ്. പത്മശ്രീ ബഹുമതിയടക്കം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.