ചണ്ഡീഗഢ്: ഇതിഹാസ സ്പ്രിന്‍റര്‍ മിൽഖ സിങ്ങിന്‍റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ (85) അന്തരിച്ചു. കൊവിഡ് സങ്കീര്‍ണതകളെ തുടര്‍ന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മെയ് 26നാണ് നിർമ്മലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഞ്ചാബ് സര്‍ക്കാറിലെ വനിതാ കായിക വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് സങ്കീര്‍ണതകളാല്‍ നിലവില്‍ മില്‍ഖ സിങ്ങും മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്.
also read: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്‍റെ നാഥനായ സിയോണ ചാന്‍ അന്തരിച്ചു
വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മില്‍ഖയ്ക്കും നിര്‍മല്‍ കൗറിനും കൊവിഡ് സ്ഥിരീകരിച്ചത്.