പാരിസ്: 36 വർഷങ്ങൾക്ക് ശേഷം അർജന്‍റീനക്ക് ലോകകപ്പ് നേടിക്കൊടുത്തതിന് പിന്നാലെ ലോകത്തിന്‍റെ നെറുകയിലാണ് ലയണൽ മെസി. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസി സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഒരു രാജ്യത്തിന്‍റെ സ്വപ്‌നം യാഥാർഥ്യമാക്കുന്നതിനായി തന്നോടൊപ്പം നിന്ന താരങ്ങൾക്ക് വമ്പൻ സമ്മാനം നൽകാനൊരുങ്ങുകയാണ് അർജന്‍റീനിയൻ നായകൻ.
ഖത്തർ ലോകകപ്പ് സമ്മാനിക്കുന്നതിൽ വലിയ പിന്തുണ നൽകിയ സഹതാരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകളാണ് മെസി സമ്മാനമായി നൽകാനൊരുങ്ങുന്നത്. ഇതിനായി 35 സ്വർണ ഐഫോണുകൾ മെസി വാങ്ങിയതായാണ് റിപ്പോർട്ട്. ഓരോ താരത്തിന്‍റെയും പേരും ജഴ്‌സി നമ്പറും അർജന്‍റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണ് മെസി നൽകുന്നത്.
- " class="align-text-top noRightClick twitterSection" data="
">
24 കാരറ്റ് വരുന്ന 35 ഐഫോണുകൾക്കുമായി ഏകദേശം 1.68 കോടി രൂപ വരുമെന്നാണ് റിപ്പോർട്ട്. ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ് മെസിക്ക് വേണ്ടി സ്വർണ ഐഫോണുകൾ ഡിസൈൻ ചെയ്‌തത്. ഇവ കഴിഞ്ഞ ദിവസം മെസിയുടെ പാരിസിലെ വീട്ടിൽ എത്തിച്ചതായാണ് റിപ്പോർട്ട്. ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ മെസി തന്നെ ബന്ധപ്പെടുകയായിരുന്നു എന്നാണ് ഐഡിസൈൻ സിഇഒ ബെൻ ലിയോൺ വ്യക്‌തമാക്കിയത്.
- " class="align-text-top noRightClick twitterSection" data="
">
ലയണൽ മെസി ഗോട്ട് മാത്രമല്ല. ഐഡിസൈൻ ഗോൾഡിന്‍റെ ഏറ്റവും വിശ്വസ്‌തരായ ഉപഭോക്താക്കളിൽ ഒരാളാണ്. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ലോകകപ്പ് വിജയം ആഘോഷിക്കാൻ എല്ലാ കളിക്കാർക്കും സ്റ്റാഫിനും ഒരു പ്രത്യേക സമ്മാനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സാധാരണ സമ്മാനം നൽകാറുള്ള വാച്ചുകൾ വേണ്ട എന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് താരങ്ങളുടെ പേരുകൾ ആലേഖനം ചെയ്‌ത സ്വർണ ഐഫോണുകൾ നൽകാം എന്ന് ഞാൻ നിർദേശിച്ചു. മെസിക്കും ഈ ആശയം ഇഷ്‌ടപ്പെട്ടു. ഐഡിസൈൻസ് തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മെസിക്ക് വേണ്ടി നിർമിച്ച സ്വർണ ഐഫോണുകളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.