മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ് മഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ (Manchester United) ഇതിഹാസ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ (Cristiano Ronaldo) ധരിച്ചിരുന്ന ഏഴാം നമ്പര്‍ ജഴ്‌സിക്ക് ഇനി പുതിയ അവകാശി. ഈ ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ ടീമിലെത്തിച്ച ഇംഗ്ലീഷ് താരം മേസന്‍ മൗണ്ടാണ് (Mason Mount) ഇനി ചുവന്ന ചെകുത്താന്‍മാര്‍ക്കായി ഏഴാം നമ്പര്‍ കുപ്പായത്തില്‍ ഇനി കളിക്കളത്തില്‍ ഇറങ്ങുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
-
Mason Mount has got some big 👞👞 to fill 👕7️⃣ pic.twitter.com/4Om231gdEc
— 433 (@433) July 5, 2023 " class="align-text-top noRightClick twitterSection" data="
">Mason Mount has got some big 👞👞 to fill 👕7️⃣ pic.twitter.com/4Om231gdEc
— 433 (@433) July 5, 2023Mason Mount has got some big 👞👞 to fill 👕7️⃣ pic.twitter.com/4Om231gdEc
— 433 (@433) July 5, 2023
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പുറമെ ഡേവിഡ് ബെക്കാം (David Becham), എറിക് കന്‍റോണ (Eric Cantona) തുടങ്ങിയ ഇതിഹാസ താരങ്ങളും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജഴ്‌സിയാണ് ധരിച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് 24-കാരനായ മേസന്‍ മൗണ്ട്. ചെറുപ്പകാലത്ത് താരം റൊണാള്‍ഡോയുടെ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ഫ്രീ കിക്ക് പരിശീലിക്കുന്നതിനെ കുറിച്ച് ഇഎസ്‌പിഎന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
-
Mason Mount said he practiced Cristiano Ronaldo's free kick technique as a kid.
— ESPN FC (@ESPNFC) July 5, 2023 " class="align-text-top noRightClick twitterSection" data="
Now, he'll be wearing his iconic No.7 at Manchester United ❤️ pic.twitter.com/pxnyggrGIH
">Mason Mount said he practiced Cristiano Ronaldo's free kick technique as a kid.
— ESPN FC (@ESPNFC) July 5, 2023
Now, he'll be wearing his iconic No.7 at Manchester United ❤️ pic.twitter.com/pxnyggrGIHMason Mount said he practiced Cristiano Ronaldo's free kick technique as a kid.
— ESPN FC (@ESPNFC) July 5, 2023
Now, he'll be wearing his iconic No.7 at Manchester United ❤️ pic.twitter.com/pxnyggrGIH
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. തുടര്‍ന്ന്, സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്‌റുമായി (Al Nassr) കരാറിലേര്‍പ്പെടുകയായിരുന്നു. റൊണാള്‍ഡോ ക്ലബ് വിട്ട സാഹചര്യത്തില്‍ ടീമിലെ യുവതാരം അലജാൻഡ്രോ ഗാർനാച്ചോയ്ക്ക് (Alejandro Garnacho) ടീം ഏഴാം നമ്പര്‍ നല്‍കാന്‍ പദ്ധതിയിട്ടിരുന്നു.
-
It's time to write a new chapter.
— Manchester United (@ManUtd) July 5, 2023 " class="align-text-top noRightClick twitterSection" data="
#️⃣7️⃣ Mount 🔴#MUFC
">It's time to write a new chapter.
— Manchester United (@ManUtd) July 5, 2023
#️⃣7️⃣ Mount 🔴#MUFCIt's time to write a new chapter.
— Manchester United (@ManUtd) July 5, 2023
#️⃣7️⃣ Mount 🔴#MUFC
ക്ലബ് പ്രൊഡക്‌ട് കൂടിയായ ഗര്‍നാച്ചോ സീനിയര്‍ ടീമില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. 2022ല്‍ സീനിയര്‍ ടീമിലെത്തിയ താരം 36 കളികളില്‍ നിന്നും ഇതുവരെ 5 ഗോളുകളാണ് നേടിയിട്ടുള്ളത്. അതേസമയം, ടീമിന്‍റെ ഏഴാം നമ്പര്‍ മേസന്‍ മൗണ്ടിന് നല്‍കുന്നതില്‍ ആരാധകരും അത്ര സന്തോഷത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെല്‍സി താരമായിരുന്ന മേസന്‍ മൗണ്ടിനെ റെക്കോഡ് തുകയ്‌ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൂടാരത്തിലെത്തിച്ചത്. 2028വരെയാണ് മൗണ്ടും മഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള കരാര്‍. 2019ല്‍ ചെല്‍സിക്ക് വേണ്ടി കളി തുടങ്ങിയ മേസന്‍ മൗണ്ട് നാല് സീസണില്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ആകെ 195 മത്സരങ്ങളിലാണ് മൗണ്ട് ചെല്‍സിയുടെ നീല ജഴ്‌സി അണിഞ്ഞിട്ടുള്ളത്. അതില്‍ നിന്ന് 33 ഗോളും 32 അസിസ്റ്റും താരത്തിന് സ്വന്തമാക്കാനായി. പ്രീമിയര്‍ ലീഗില്‍ ഇതുവരെ 129 മത്സരങ്ങളാണ് മേസന്‍ മൗണ്ട് കളിച്ചിട്ടുള്ളത്. 27 ഗോളും 22 അസിസ്റ്റുകളുമാണ് നിലവില്‍ താരത്തിന്‍റെ അക്കൗണ്ടില്‍. 2020-21, 2021-22 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം ചെല്‍സിയുടെ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ മേസന്‍ മൗണ്ടിന് സാധിച്ചിട്ടുണ്ട്.
2021ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ചെല്‍സി ടീമിലും മൗണ്ട് അംഗമായിരുന്നു. കൂടാതെ, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും മൗണ്ട് നേടി.